Latest News
Loading...

അധ്യാപകരുടെ നിയമന പ്രശ്നങ്ങൾ പരിഹരിക്കണം മന്ത്രി റോഷി അഗസ്റ്റിൻ

പാലാ: അധ്യാപകരുടെ നിയമന പ്രശ്നങ്ങൾ   പരിഹരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.  പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക  മഹാസംഗമത്തിൻ്റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിൽ തടസവാദങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിൽ നിന്നും അറിവ് നേടുവാൻ അധ്യാപകർ തയാറാകണമെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിദ്യാർത്ഥികളുടെ മുന്നിൽ നിൽക്കുന്ന അധ്യാപകർ തങ്ങളെത്തന്നെ വിദ്യാർഥികളോട് ചേർത്തുവയ്ക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് ബിഷപ് കൂട്ടി ചേത്തു. ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി സമ്മാനദാനം നിർവഹിച്ചു. കോർപറേറ്റ് സെക്രട്ടറി റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, വാർഡ് കൗൺസിലർ മായാ രാഹുൽ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം, 
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. 


.
സാമൂഹിക പുരോഗതിയുടെ ചാലകശക്തികളായി മാറുവാൻ അധ്യാപകർക്കു മാത്രമേ സാധിക്കൂ എന്ന്  മാണി സി കാപ്പൻ എം.എൽ.എ. അധ്യാപക അനധ്യാപക മഹാസംഗമത്തിൻ്റെ  ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
രൂപത വികാരി ജനറാൾ,  മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽഅധ്യക്ഷത വഹിച്ചു. ടി.കെ. ജോസ് ഐ.എ.എസ്. ക്ലാസ് എടുത്തു.  പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി, അക്കാഡമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോൺ കണ്ണന്താനം, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരകുകാലാപ്പറമ്പിൽ, ടീച്ചേഴ്സ് ഗിൽഡ് മദ്ധ്യമേഖലാ പ്രസിഡന്റ് ജോബി കുളത്തറ, പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ 
മാത്യു എം. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments