Latest News
Loading...

പാലാ രൂപത കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും

പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ & ടീമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷനില്‍ ഇന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് 1001 അംഗ വോളന്റിയര്‍ ടീം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മുപ്പതിനായിരം പേര്‍ക്ക് ഇരുന്നു ദൈവവചനം ശ്രവിക്കാന്‍ കഴിയും വിധം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലും വിവിധ ശുശ്രൂഷകള്‍ക്കായി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേജുമാണ് ഒരുക്കിയിട്ടുള്ളത്.



ദൈവവചന പ്രഘോഷണത്തിനായി ഒരു ലക്ഷം വാട്‌സിന്റെ ശബ്ദ സംവിധാനങ്ങളും ശുശ്രൂഷകള്‍ നേരിട്ട് കാണുന്നതിനുള്ള ആധുനിക ദൃശ്യക്രമീകരണങ്ങളും പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ ജീവനുവേണ്ടി നിലകൊള്ളാം എന്ന സന്ദേശവുമായി പാലാ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന ഏദന്‍ പ്രോലൈഫ് എക്‌സിബിഷനും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും അഞ്ച് ദിവസമായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി അയ്യായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പതിനായിരങ്ങളാണ് ദിവസേന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങള്‍ നേടുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments