Latest News
Loading...

നഗരസഭാ ഭരണകൂടത്തിന്റെത് പൊള്ളയായ അവകാശവാദങ്ങൾ

പാലായിലെ നഗരസഭ ഭരണകൂടം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ നടത്തിയിട്ടുള്ളത് പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.  അഹന്തയും ധാർഷ്ട്രീയവുമാണ് ഭരണകൂടത്തിന്റെ മുഖമുദ്ര.  മുനിസിപ്പാലിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് വാർഡ് ഫണ്ടിൽ പ്രതിപക്ഷ അംഗങ്ങളോട് വിവേചനം കാട്ടിയത്.  ഒരു രൂപ പോലും തനത് വരുമാനത്തിൽ വർദ്ധനവ് കണ്ടെത്താൻ സാധിക്കാത്ത നഗരസഭ ശമ്പളവും പെൻഷനും കൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ്.  

എംഎൽഎയുടെ വികസന നേട്ടങ്ങൾ സ്വന്തം പാർട്ടി ചെയർമാന്റെ പേരിൽ ആക്കാനുള്ള  ശ്രമങ്ങളും,  പേരിടാൻ മഹാമഹവും ആണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഗരസഭയിൽ നടന്നത്.  ചെറിയാൻ ജെ  സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനും,  പാലായിലെ പാർലലൽ റോഡിനും ജനറൽ  ആശുപത്രിക്കും  കെ എം മാണിയുടെ പേര് നൽകിയതും  കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡിൽ കെഎം മാണിയുടെ പ്രതിമ സ്ഥാപിക്കാൻ യൂത്ത് ഫ്രണ്ടിന് സ്ഥലം അനുവദിച്ചതും ആണ് ചെയർമാന്റെ പ്രധാനപ്പെട്ട ഒരു ഭരണ നേട്ടം. 

മുനിസിപ്പൽ കൗൺസിൽ ഹാളിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതും അത് ലോകം മുഴുവൻ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതും മറ്റൊരു പ്രധാനപ്പെട്ട ഭരണ നേട്ടമാണ്. സ്വന്തം വാർഡുമായി അതിരുപങ്കിടുന്ന കവീക്കുന്ന് റോഡ് നന്നാക്കുവാനോ, കെഎസ്ആർടിസി റോഡിലെ വെള്ളക്കെട്ട് മാറ്റുവാനോ പോലും ഫലപ്രദമായ ഇടപെടൽ നടത്തുവാനും ചെയർമാന് സാധിച്ചിട്ടില്ല എന്ന കാര്യവും ജനങ്ങൾക്ക് ബോധ്യമുള്ളതാണ്.

കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ വീതിച്ചു നൽകുന്നതാണ് ഭരണനിർവഹണം എന്ന് തെറ്റിദ്ധാരണയാണ് ഇപ്പോഴത്തെ ഭരണകൂടത്തിനുള്ളത്. ദീർഘവീക്ഷണത്തോടെ ഇടപെടൽ നടത്തി പ്രൊഫഷണൽ ടാക്സ്, വാടക വരുമാനം, പരസ്യ വരുമാനം, മുനിസിപ്പൽ ആസ്തികൾ ഫലപ്രദമായി ഉപയോഗിച്ച് പാർക്കിംഗ് ലോട്ട് ഉൾപ്പെടെ ലഭ്യമാക്കി അത്തരത്തിലുള്ള വരുമാനങ്ങൾ വർദ്ധിപ്പിക്കുക മുതലായ ഇടപെടൽ നടത്താൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും മുനിസിപ്പൽ റോഡുകളുടെ മെയിന്റെനൻസ് വർക്കുകളുടെ കാര്യത്തിലും നഗര ഭരണകൂടം തികഞ്ഞ പരാജയമാണ്. ഈ യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് മേനി നടിക്കുന്ന പ്രവണത ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ് എന്നും കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ടും നഗരസഭാ പ്രതിപക്ഷ നേതാവുമായ പ്രൊഫ.സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് എന്നിവർ ആരോപിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments