Latest News
Loading...

കോൺക്രീറ്റ് മുഴുവൻ പൊളിച്ച് നിൽക്കുവാൻ നിർദ്ദേശം

 തീക്കോയി ഗ്രാമപഞ്ചായത്ത് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിതി കേന്ദ്രം നിർമിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുന്ന സമയത്ത് ഒരു ഭാഗം അടർന്നുവീണ സംഭവത്തിൽ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകിയതായി പ്രസിഡണ്ട് കെ സി ജെയിംസ് പറഞ്ഞു.  കെട്ടിടത്തിന്റെ 60 ശതമാനം  കോൺക്രീറ്റ് പൂർത്തിയായപ്പോഴാണ് ചെയ്ത ഭാഗം തട്ട് അടിച്ചിരുന്ന സ്പാൻ ഒടിഞ്ഞ് കോൺക്രീറ്റ് അടർന്നു വീണത്. 

.കോൺക്രീറ്റ് ചെയ്ത ഭാഗം മുഴുവനും ഇളക്കി മാറ്റി വീണ്ടും പുതിയതായി കോൺക്രീറ്റ് ചെയ്യുവാൻ നിർദ്ദേശം നൽകിയതായി പ്രസിഡന്റ് പറഞ്ഞു. കോൺക്രീറ്റ് ഇളക്കി മാറ്റുന്ന ജോലി തുടങ്ങി കഴിഞ്ഞു. ഗ്രാമപഞ്ചായത്തിന്റെയും എൻഎച്എമ്മിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വിഹിതത്തിൽ ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെയും വിഹിതങ്ങളും ഉണ്ട്. സംസ്ഥാന ഗവൺമെന്റിന്റെ നിയന്ത്രണത്തിനുള്ള നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. കെട്ടിടം ഗ്രാമപഞ്ചായത്തിന്റെ എഞ്ചിനീയറിങ് സംവിധാനത്തിലൂടെയല്ല നിർമ്മിക്കുന്നത്. സ്പാനുകളുടെ ബലക്ഷയവും ആവശ്യത്തിന് ജാക്കികൾ നൽകാത്തതുമാണ് സംഭവത്തിന് കാരണമായതെന്ന് കരുതുന്നു. നിർമ്മിതിയുടെ എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതായിരുന്നു.

 എന്നാൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഗ്രാമപഞ്ചായത്ത് നൽകുന്ന പല നിർദ്ദേശങ്ങളും നിർമിതിയുടെ എൻജിനീയർ ഉൾക്കൊണ്ടിട്ടില്ലെന്നതും തങ്ങൾക്ക് എല്ലാം അറിയാം എന്ന ധിക്കാരവുമാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. വിഷയസംബന്ധിച്ച് എൻ എച്ച് എൻജിനീയർക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദിയായ നിർമിതി കേന്ദ്രത്തിന്റെ എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് ഗവൺമെന്റിനോട്ആവശ്യപ്പെട്ടു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments