Latest News
Loading...

ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

ഉഴവൂർ: കോട്ടയം ബി സി എം കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും, ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും, ഉഴവൂർ സെന്റ്.  ജൊവാനാസ് യു പി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 9/12/22 ന് വ്യക്തി ശുചിത്വത്തേപ്പറ്റിയും  പരിസര ശുചിത്വത്തെ പറ്റിയും സെന്റ്.  ജൊവാനാസ് യു പി സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ച്
ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. 

ബി സി എം കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ ഒന്നാംവർഷ എം എസ് ഡബ്ലിയു വിദ്യാർത്ഥികളായ അജിത്ത് ടി. ബി, ജോസ്മോൻ ബിജു, ജിതിൻ ജോസഫ് എന്നിവരുടെ ഉഴുവൂർ പഞ്ചായത്തിലെ ഫീൽഡ് വർക്കിന്റെ ഭാഗമായാണ് ക്ലാസ് നടത്തപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു. ശ്രീമതി ലിജ ജേക്കബ്, ശ്രീമതി ബിജിമോൾ (MLSP Nurses) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. ഐപ്പ് വർഗീസ് (H O D സോഷ്യൽ വർക്ക് വിഭാഗം), സി. ഡോ. സിന്ധു ജോസഫ് ( പ്രൊഫസർ ബി സി എം കോളേജ്) , സിസ്റ്റർ പ്രദീപ ( ഹെഡ് മിസ്റ്ററസ്), അജിത്ത് ടി.ബി., ജോസ്മോൻ ബിജു, ജിതിൻ ജോസഫ് (MSW ഒന്നാം വർഷ വിദ്യാർത്ഥികൾ) എന്നിവർ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments