Latest News
Loading...

കോണ്‍ക്രീറ്റിംഗിനിടെ അപകടം

തീക്കോയി ടൗണില്‍ കെട്ടിടം കോണ്‍ക്രീറ്റിംഗിനിടെ ജാക്കി തെന്നി അപകടം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതുതായി നിര്‍മിക്കുന്ന കിടത്തി ചികിത്സാ വിഭാഗം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്കിടെയായിരുന്നു അപകടം. റെഡിമിക്‌സ് മെഷീനിലെത്തിച്ച് തട്ടിന് മുകളില്‍ കോണ്‍ക്രീറ്റ് ഫില്‍ ചെയ്യുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിക്കുന്നത്. എന്‍എച്ച്എന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. എന്‍ജിനീയര്‍ അടക്കം സ്ഥലത്തുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. 

സംഭവത്തെ തുടര്‍ന്ന് കമ്പിള്‍ വലിഞ്ഞുമാറി. നിര്‍മാണം നിര്‍ത്തിവയ്ക്കാനും ചെയ്ത കോണ്‍ക്രീറ്റിംഗ് മാറ്റി പൂര്‍ണമായും ചെയ്യാനും നിര്‍ദേശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments