Latest News
Loading...

ശബരിമലയിൽ സർക്കാരിന് ലക്ഷ്യം ലാഭം മാത്രം അഡ്വ. നാരായണൻ നമ്പൂതിരി

പൂഞ്ഞാർ. സംസ്ഥാന സർക്കാരിന് ശബരിമല ലാഭം കൊയ്യാനുള്ള സ്ഥാപനം മാത്രമെന്ന് ബി ജെ പി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി കുറ്റപ്പെടുത്തി. ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃ യോഗം പൂഞ്ഞാറിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഭക്തർ ദുരിതം അനുഭവിച്ചു ദർശനം നടത്തുമ്പോൾ യാതൊരു അടിസ്ഥാന സൗകര്യവുമൊരുക്കാതെ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ് ദേവസ്വം ബോർഡും, സർക്കാരും ചെയ്യുന്നത്. 

നടവരവിനെ മാത്രം ലക്ഷ്യം വയ്ക്കുന്ന സർക്കാർ അതിന് കാരണക്കാരായ ഭക്തരെ പരിഗണിക്കുന്നത് പോലുമില്ല അദ്ദേഹം കൂട്ടി ചേർത്തു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ ആർ. സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, ജയപ്രകാശ് തോമ്പിൽ, സാബുജി തിടനാട്, സന്തോഷ്‌ കൊട്ടാരം, ദീപ സന്തോഷ്‌, അഡ്വ. ശ്രീവിജയശ്രീ, പി കെ രാജപ്പൻ, രമേശൻ പി എസ്, ഇ ഡി രമണൻ, ശ്രീകാന്ത് എം എസ്, തുടങ്ങിയവർ സംസാരിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments