Latest News
Loading...

വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം ആരംഭിക്കാത്തതില്‍ ബിജെപി യുടെ പ്രതിക്ഷേധം...

രണ്ട് വര്‍ഷത്തോളമായി മേലമ്പാറയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തലപ്പുലം വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിക്ഷേധിച്ച് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേലമ്പാറയില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് പടിക്കല്‍ നിന്നും പനക്കപാലത്തേക്ക് പ്രതിക്ഷേധമാര്‍ച്ചും പനക്കപാലത്ത് പൊതുസമ്മേളനവും നടത്തി...

സമ്മേളനത്തില്‍ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ സുരേഷ് അദ്ധ്യക്ഷത വഹിച്ചു, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ സോമശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കേവലം നിസ്സാരകാരണങ്ങളാൽ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം ആരംഭിക്കാത്തത് വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിസംഗതാമനോഭാവവുമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. രാജഭരണ കാലത്ത് ആരംഭിച്ച ഈ വില്ലേജ് ഓഫീസ് പൈതൃക സ്വത്തായി നിലനിർത്തണമെന്നും അക്കാലം മുതലുള്ള രേഖകൾ കാത്തുസൂക്ഷിക്കണമെന്നും... ഇല്ലാത്തപക്ഷം ബിജെപി ശക്തമായ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി ഭരണങ്ങാനം മണ്ഡലം ജന.സെക്രട്ടറി ശ്രീ സതീഷ് KB ജില്ലാ കമ്മറ്റിയംഗം adv.മോഹന്‍ കുമാര്‍ ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീമതി ജയന്തി കെ.ജയചന്ദ്രന്‍ ഭരണങ്ങാനം മണ്ഡലം ന്യൂനപക്ഷ മോര്‍ച്ച പ്രസിഡണ്ട് ശ്രീ ജോണി തോപ്പില്‍,യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത്..പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബു ചാലിൽ.പഞ്ചായത്ത് മെമ്പർ ചിത്ര സജി.തുടങ്ങിയവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments