Latest News
Loading...

തിടനാട് ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി

തിടനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ച് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ   നടന്ന പ്രതിഷേധ ധർണ്ണ ന്യൂനപക്ഷമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത്ത് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. 
  

BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ: പി. രാജേഷ് കുമാർ, മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, അഞ്ചാംവാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ, സജീ പി.കെ, സൈബോ കെ.കെ, സജീവ് ചാക്കോ, പി.വി ചെല്ലപ്പൻ, സിന്ധു സുരേഷ് തുടങ്ങിയവർ സംസാരിച്ചു...


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments