Latest News
Loading...

സമഗ്ര അന്വേഷണം നടത്തണം - ബി.ജെ.പി.

 തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം നിർമ്മാണ സമയത്തു തന്നെ അടർന്നു വീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി നിർമ്മാണ ജോലിയിൽ വീഴ്ച വരുത്തിയ വർക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി. തീക്കോയി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഉദ്ദ്യോഗസ്ഥർക്കെതിരേയും, കരാർ ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനം നടത്തുന്ന നിർമ്മിതി കേന്ദ്രത്തിലെ വീഴ്ച വരുത്തിയ ഉദ്ദ്യോഗസ്ഥർക്കെതിരേയും ശക്തമായ നിയമ നടപടി കൈക്കൊളണമെന്നും, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.ഡി. രമണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് - കെ.എം.ഗിരീഷ്, ജനറൽ സെക്രട്ടറി - ജോസ് ജോൺ ,ജോമോൻ . കെ.ജി.  സിബി ജോർജ്, ജ്യോതിഷ് ഗോപി ,  മനോജ് ചന്ദ്രൻ , സാബു ജോസഫ്, ജോസ് തുരുത്തിയിൽ, സുഭാഷ് ചോക്കാട്ട്, എന്നിവർ പ്രസംഗിച്ചു.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments