Latest News
Loading...

പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.


പാലാ: ദൈവാനുഗ്രഹത്തിന്റെ അഞ്ചു ദിനങ്ങള്‍ സമ്മാനിച്ച് രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ആത്മാവിലും വചനത്തിലും ഉണര്‍വുള്ളവരായി വിശ്വാസിസമൂഹം ക്രിസ്മസിനായി ഒരുങ്ങി. അട്ടപ്പാടി റൂഹ മൗണ്ട് മിനിസ്ട്രി (സെഹിയോന്‍ ധ്യാനകേന്ദ്രം) ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് അഞ്ചു ദിനം നീണ്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചത്. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തിരിതെളിച്ച കണ്‍വെന്‍ഷന്റെ വിവിധ ദിവസങ്ങളില്‍ രൂപതാധ്യക്ഷനും വികാരി ജനറാള്‍മാരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. 

.സമാപന ദിനമായ ഇന്നലെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മോണ്‍.ജോസഫ് കണിയോടിയ്ക്കല്‍, ഫാ.മാണി കൊഴുപ്പന്‍കുറ്റി, ഫാ.തോമസ് പേഴുംകാട്ടില്‍, ഫാ.തോമസ് തയ്യില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച കളക്ഷന്‍ നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിച്ചു. പാലാ രൂപതാ മുഖ്യ വികാരിജനറാൾ ജോസഫ് തടത്തിൽ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്‌സി സി എം സി മുട്ടുചിറ, മോളി ജോസഫ് കുഴിയംപ്ലാവില്‍ പാലാ എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്കും ബി വിഭാഗത്തില്‍ സെന്റ് മേരീസ് മൂഴൂരും കാഞ്ഞിരമറ്റം മാര്‍ സ്ലീവായും സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും സെന്റ് മേരീസ് ഭരണങ്ങാനവും സമ്മാനാര്‍ഹരായി.

ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായിട്ടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന നവംബര്‍ 1 മുതല്‍ ലീജിയന്‍ ഹോമില്‍ ആരംഭിച്ചിരുന്നു. കണ്‍വെന്‍ഷന്റെ മൊബിലൈസേഷന്റെ ഭാഗമായി പാലാ രൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തു. കണ്‍വെന്‍ഷന്റെ ശുശ്രൂഷകര്‍ക്ക് ഒരുക്കമായിട്ടുള്ള ധ്യാനം സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിലും സിസ്റ്റേഴ്‌സിനുള്ള ധ്യാനം അല്‍ഫോന്‍സാ കോളേജിലും വച്ച് നടത്തി. ഡിസംബര്‍ 1 മുതല്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ ജെറീക്കോ പ്രാര്‍ത്ഥനയും ആരംഭിച്ചിരുന്നു. വിശ്വാസസമൂഹത്തിന് ദൈവവചനം കേള്‍ക്കാനും ദൈവാരാധനയില്‍ പങ്കെടുക്കാനും വേണ്ട വിശാലമായ പന്തലാണ് ക്രമീച്ചത്. 

 പബ്ലിസിറ്റി, വോളണ്ടിയര്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുമ്പസാരം, ഫിനാന്‍സ്, ട്രാഫിക്, ലൈറ്റ് & സൗണ്ട്, സ്റ്റേജ്, കുടിവെള്ളം, ഫുഡ്, അക്കമൊഡേഷന്‍ തുടങ്ങിയ കമ്മിറ്റികള്‍ സുഗമമായ പ്രവര്‍ത്തനമാണ് നടത്തിയത്.
കണ്‍വെന്‍ഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.കുര്യന്‍ മറ്റം, ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ.മാത്യു പുല്ലുകാലായില്‍, ഫാ.ക്രിസ്റ്റി പന്തലാനിയ്ക്കല്‍, ഫാ.ജോര്‍ജ് വടയാറ്റുകുഴി, സിസ്റ്റര്‍ ആന്‍ ജോസ്, ജോര്‍ജുകുട്ടി ഞാവളളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, ബാബു തൊമ്മനാമറ്റം, ബിനു വാഴേപറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ജോണ്‍സണ്‍ തടത്തില്‍ എന്നിവര്‍ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി. സുഗമമായ ഗതാഗതക്രമീകരണത്തിന് പാലാ ഡി വൈ എസ് പി എ ജെ തോമസ്, എസ് എച്ച് ഓ കെ.പി.ടോംസണ്‍, എസ് ഐ എം ഡി അഭിലാഷ്, ട്രാഫിക് എസ് ഐ എം സി രാജു, ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments