Latest News
Loading...

കടനാട് ഒട്ടുവഴിക്കൽ ആർ ബാലകൃഷ്ണൻ നിര്യാതനായി

വല്ല്യാത്ത് :കടനാട് ഒട്ടുവഴിക്കൽ ആർ ബാലകൃഷ്ണൻ (ബാലൻ സാർ -റിട്ടേ എച് എം ഗവണ്മെന്റ് എൽ പി സ്കൂൾ വല്ല്യാത്ത് )അന്തരിച്ചു. 27-12-22 രാവിലെ ചൊവ്വ 11 മണിക്ക് ഭൗതികശരീരം കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർഥികൾക് പഠനത്തിനായി വിട്ട് നൽകുകയാണ് . പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കായി നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ബാലൻ സാർ.1995 ഇല് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കമ്മ്യൂണിസ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും സഹയാത്രികനും ആയിരുന്നു. സപ്തതി ആഘോഷങ്ങൾ ഒഴിവാക്കി സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടിക്കൽ ഭവന നിർമാണ ഫണ്ടിലേക്ക് അമ്പതിനായിരം രൂപ സംഭാവന നൽകിയിരുന്നു. അവസാന കാലം വരെയും പൊതുപ്രവർത്തനങ്ങളിൽ സജീവം ആയിരുന്നു. 


സാംസ്‌കാരിക രംഗത്തും ബാലൻ സാറിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കടനാട് കിസ്സാൻ തീയറ്റെഴ്സിന്റെ നാടകങ്ങളിലും തെരുവ് നാടകങ്ങളിലും വേഷമിട്ടു. പിഴക് സെയ്ദ് മോഡി ഷെട്ടിൽ ക്ലബ്ബിന്റെ രക്ഷധികാരി സ്ഥാനത്ത് കഴിഞ്ഞ 37 വർഷമായി തുടരുകയാണ്. ക്രീയേറ്റീവ് മജിഷ്യൻസ് ആർട്സ് എന്നാ ഫിലിം യൂണിറ്റിന് വേണ്ടി മൂന്ന് ഷോർട് ഫിലിമിലും സഹകരിച്ചിട്ടുണ്ട്.


കടനാട് ഗവണ്മെന്റ് എൽ പി സ്കൂളിന്റ വികസനത്തിലും ( വല്ല്യാത്ത് സ്കൂൾ ) ബാലൻ സാറിന്റെ സേവനം നിസ്തുലം ആണ്. ഭാര്യ :സരസമ്മ ബാലകൃഷ്ണൻ (സി പി ഐ എം കടനാട് എൽ സി മെമ്പർ, മഹിളാ അസോസിയേഷൻ പ്രവർത്തക )മക്കൾ : ഷിബി ബാലകൃഷ്ണൻ (സി പി ഐ എം കടനാട് എൽ സി മെമ്പർ - ആർട്ടിസ്റ് ), ശ്രീജി ബാലകൃഷ്ണൻ (ഇറിഗെഷൻ ഡിപ്പാർട്മെന്റ് ), ശ്രീജയാ ബാലകൃഷ്ണൻ (ലെഫ്. കേണൽ മിലിറ്ററി നഴ്സിംഗ് സർവിസ് )മരുമക്കൾ :രജനി ഷിബി (കടനാട് സർവിസ് സഹകരണ ബാങ്ക് )


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments