Latest News
Loading...

ബാലദിന റാലിയും പൊതുസമ്മേളനവും

ഈരാറ്റുപേട്ട : ബാലസംഘം എൻപത്തി അഞ്ചാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ചെന്നാട് കവലയിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്തു. തുടർന്ന്  ചേർന്ന പൊതുസമ്മേളനം പ്രൊഫസ്സർ രാജു ഡി കൃഷ്ണപുരം ഉദ്ഘാടനം ചെയ്യ്തു.  



.ഏരിയ പ്രസിഡന്റ്‌ സുമിനാമോൾ ഹുസൈൻ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, സിഐടിയു ഏരിയ സെക്രട്ടറി സിഎം സിറിയക്, ബാലസംഘം ജില്ലാ പ്രസിഡന്റ്‌ വൈഷ്ണവി രാജേഷ്, ഏരിയ കൺവീനർ വി കെ ഗംഗാദരൻ ജോയിന്റ് കൺവീനർമാരായ, ടി സുഭാഷ്, സുഷമ മുരളി, ഏരിയ സെക്രട്ടറി ശ്രീജിത് കെ സോമൻ, കെ എൻ ഹുസ്സൈൻ , എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments