Latest News
Loading...

പൂഞ്ഞാർ ഏരിയ സമ്മേളനം

ഈരാറ്റുപേട്ട : ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് ഫെഡറേഷൻ ( സിഐടിയൂ ) പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളനം സിഐടിയൂ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നാസർ കോളായി ഉദ്‌ഘടനം ചെയ്തു. വൈകിട്ട് അഞ്ചിന് കടുവമുഴിയിൽ നിന്നും ആരംഭിച്ച ഓട്ടോ റാലിയിൽ അഞ്ഞൂറോളം വാഹനങ്ങൾ പങ്കെടുത്തു. 

ഡിസംബർ 10 ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയൂ കേന്ദ്ര വർക്കിംഗ്‌ കമ്മിറ്റി അംഗം എവി റസ്സൽ ഉദ്‌ഘടനം ചെയ്യും. യോഗത്തിന് ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ കെഎൻ ഹുസൈൻ ആദ്യക്ഷനായി. സിഐടിയൂ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ്, ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഫെഡറേഷൻ ഏരിയ സെക്രട്ടറി ടി എസ് സ്നേഹധനൻ, മേഖല സെക്രട്ടറി അബ്‌ദുൾ റസഖ്, പ്രസിഡന്റ്‌ ബിജിലി എന്നിവർ സംസാരിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments