Latest News
Loading...

യു.ഡി.എഫ് ആരോപണം വാസ്തവ വിരുദ്ധം - ആൻ്റോ പടിഞ്ഞാറേക്കര

പാലാ: യു.ഡി.എഫിൻ്റെ നേതാക്കളെ അപകീർത്തിപ്പെടുന്ന കത്ത് വിതരണം ചെയ്തു എന്ന ആരോപണം സത്യവിരുദ്ധമാണെന്ന് നഗരസഭ ചെയർമാൻ. കൗൺസിലർമാരുടെ പേരിൽ നഗരസഭാ കാ ര്യാലയത്തിൽ വരുന്ന കത്തുകളുടെ ഉള്ളടക്കം ഒരിക്കലും ആരും പരിശോധിക്കാറില്ല. അതാത് കൗൺസിലർമാർക്ക് കത്തുകൾ ജീവനക്കാർ കൈമാറിയിട്ടുണ്ടാകാം. 


ഇതു സംബന്ധിച്ച് തന്നെ വിളിച്ചവരോട് വിശദീകരിച്ചിട്ടുള്ളതുമാണ്.
ഈ വിഷയത്തിൽ ആർക്കെങ്കിലും പരാതി ഉള്ള പക്ഷം ആരോപണം നിഷേധിച്ച് പേരുവച്ച് കത്ത് തയ്യാറാക്കി അയച്ചവർക്കെതിരെയാണ് പരാതിപ്പെടേണ്ടത്. അതിനു തയ്യാറാവാതെ നഗരസഭയ്ക്കെതിരെ പരാതി ഉന്നയിക്കുന്നത് വിഷയത്തിൽ നിന്നും ഒളിച്ചോടി മുഖം രക്ഷിക്കുന്നതിനു മാത്രമാണ്. ജ്യാള്യത മറയ്ക്കുവാൻ നഗരസഭയെ പഴിച്ചിട്ട് കാര്യമില്ലെന്നും ചെയർമാൻ പറഞ്ഞു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments