Latest News
Loading...

ആന്റോ ജോസ് പടിഞ്ഞാറേക്കര പടിയിറങ്ങുന്നു


LDF-മുൻ ധാരണ പ്രകാരം പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര ഇന്ന് മുനിസിപ്പൽ സെക്രട്ടറി  മുമ്പാകെ രാജി സമർപ്പിക്കും.

കൊവിഡ് മഹാമാരി പിന്നിട്ട് ലഭിച്ച പരിമിതമായ സമയപരിധിയിൽ നിന്നു കൊണ്ട് ഒട്ടേറെ വികസന  കാര്യങ്ങൾ പൂർത്തീകരിക്കാനും പലതിനും തുടക്കമിടാനും അദ്ദേഹത്തിൻ്റെ 2- വർഷത്തെ ഭരണകാലയളവിൽ  കഴിഞ്ഞു .
കൊവിഡും ലോക്ക്ഡൗണും മൂലം ഭരണ തുടക്കത്തിൽ നഗരസഭ നേരിട്ട പ്രധാന വെല്ലുവിളി ഏറ്റെടുത്ത് പരാതിക്കടിസ്ഥാനമില്ലാത്ത രീതിയിൽ നയിക്കാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ നേട്ടമാണ്.

കോട്ടയം ജില്ലയിലെ വിവിധ ഹോസ്പിറ്റലുകൾ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സാധിക്കാത്തതുമൂലം കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ വൈമനസ്യം കാണിച്ചപ്പോൾ പാലാ നഗരസഭ കെ.എം.മാണി സ്മാരക ജനറൽ അശ്രുപതിയിൽ അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കി പാലാ നഗരസഭയിലെ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ കൂടി ആയിരകണക്കിന് കോവിഡ് രോഗികൾക്ക് ആശ്വാസവും 100 കണക്കിന് കിടപ്പ് രോഗികൾക്കും  അവരുടെ കൂട്ടിരിപ്പുകാർക്കും ദിവസങ്ങളോളം സൗജന്യ ചികിത്സയും ഭക്ഷണവും താമസവും സജ്ജീകരിക്കാനും
ഒട്ടേറെ താൽക്കാലിക നിരീക്ഷണ ചികിത്സാ  കേന്ദ്രങ്ങൾ തുറക്കുകയും  അവിടങ്ങളിലെ രോഗികൾക്ക് യഥാസമയം ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊരുക്കുകയും ചെയ്ത് മാതൃകാപരമായ സേവനമാണ് പാലാ നഗരസഭ ഈ കാലയളവിൽ ചെയ്ത് .


കേന്ദ്ര-കേരള സർക്കാരുകളുടെ സഹായവും മന്ത്രിമാരായ റോഷി അഗസ്റ്റ്യൻ, വി.എൻ.വാസവൻ, എം.പി.മാരായ ജോസ്. കെ. മാണി, തോമസ് ചാഴികാടൻ, മാണി. സി. കാപ്പൻ എം. എൽ. എ എന്നിവരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളും വഴി പാലായിൽ  വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും, പലതിനും തുടക്കമിടാനും ഈ കാലയളവിൽ കഴിഞ്ഞു.
മഴകെടുതിയിൽ തകർന്ന നഗര സഭയിലെ വിവിധറോഡുകൾ റീ ടാർ ചെയ്യുന്നതിനു മാത്രം 3 -കോടി രൂപയുടെ ടെൻഡർ നടപടി പൂർത്തിയാക്കി വേലകൾ അരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. .

പാലാ നഗരത്തിലെ പഴയ ജലവിതരണ പൈപ്പുകൾ മാറ്റുന്നതിനും ഉയർന്ന മേഖലകളിലേക്കും നഗരപ്രദേശത്തും ജലവിതരണം കാര്യക്ഷമമാക്കുന്നതിനും *അമൃത് പദ്ധതിയിൽപ്പെടുത്തി* 5 -കോടിയോളം രൂപ നഗരസഭയ്ക്ക് ഈ കാലയളവിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുള്ളതാണ്..

ആരോഗ്യരംഗത്ത് PHC ക്ക് സമാനമായ രണ്ട് മിനി വെൽനെസ് സെൻ്റെറുകൾ സർക്കാരിൻ്റെ സഹായത്തോടെ പാലാ നഗരസഭയ്ക്ക്  അനുവദിപ്പിക്കാൻ കഴിഞ്ഞു.
 പുത്തൻപള്ളിക്കുന്നിലെ  പൊതുശ്മശാനം
"ആത്മവിദ്യാലയം" പരമ്പരാഗത വിറക് ചൂളയിൽ നിന്നും എൽ .പി.ജി വാതക ശ്മശാനമാക്കി മാറ്റിയത് അദ്ദേഹത്തിൻ്റെ വികസന വഴിയിലെ വലിയ നേട്ടമാണ്.
പോസ്റ്റ് മാർട്ടം പുനരാരംഭിച്ചതും ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷം നഗരസഭ ഫണ്ടിൽ നിന്ന് അനുവദിച്ച് ആശുപത്രി പരിസരം ടൈൽ പാകിയതും ആശുപത്രി റോഡ് ടാർചെയ്യുന്നതിന് നടപടി സ്വീകരിച്ചതുൾപ്പെടെ നിരവധി കാര്യങ്ങൾ ഈ കാലയളവിൽ ചെയ്യാൻ സാധിച്ചു. കുറഞ്ഞ നിരക്കിൽ 500 ൽ പരം രോഗനിർണ്ണയം നടത്തുന്ന

24 മണിക്കൂർ പ്രവർത്തിക്കുന്ന രാജിവ്ഗാന്ധിെ  ഹൈടെക് ലാബ് ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചതും ഇദ്ദേഹത്തിൻ്റെ ഭരണ കാലയളവിലാണ്.

ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനും ഇ-ഹെൽത്ത് പ്രോഗ്രാമിനും വേണ്ട നടപടികൾ ആരംഭിച്ചതോടപ്പം

കെ.എം.മാണി ക്യാൻസർ സെൻ്റെറിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങി വച്ചു. 

നഗരത്തിൽ  വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി   മോഡുലാർ ടോയ് ലെറ്റുകളൾ സ്ഥാപിച്ചതോടപ്പം മാല്യ ന്യ സംസ്കരണ കാര്യക്ഷമമാക്കുന്നതിനായി ജൈവ സംസ്കരണ പ്ലാൻ്റുകളും സ്ഥാപിച്ചു.

പാലാ മുനിസിപ്പൽ ടൗൺ ഹാൾ ശീതീകരിച്ചതോടെ യശ്ശശരീരനായ കെ.എം.മാണിയുടെ ആഗ്രഹം സഫലമാക്കി ജനങ്ങൾക്കായി തുറന്നു നൽകുവാനും കഴിഞ്ഞു.

കോടതി സമുച്ചയത്തിനു സമീപം മൂന്നാനിയിലെ മുടങ്ങിക്കിടന്ന  ലോയേഴ്സ് ചേമ്പർ നിർമ്മാണം പൂർത്തിയാക്കി ലേലത്തിന് സജമാക്കി'

കെ.എം.മാണി ബൈപാസിൻ്റെ പൂർത്തികരണത്തിനായി നിരന്തര ഇടപെടലുകൾ ഈ കാലയളവിൽ നഗരസഭ നടത്തി.

വെള്ളപൊക്കത്തിന് കാരണമാകുന്ന ളാലം തോട്ടിലെയും മീനച്ചിലാറ്റിൽ കളരിയാം മാക്കൽ കടവിലേയും  ചെക്ക്ഡാമിലേയും എക്കലും ചെളിയും അടിഞ്ഞുകൂടിയ മരങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു.

പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്ക് അറ്റകുറ്റപണികൾക്കായി സർക്കാരിനെ സമീപിച്ച് ഇതിനായുള്ള തുടർ നടപടികൾ അവസാന ഘട്ടത്തിലെത്തിച്ചു.  


കോവിഡിൻ്റെ പശ്ചാത്തലത്തിലും സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളുടെ കുറവ് നിമിത്തം പാലാ നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നഗരസഭ കടന്ന് പോയതെങ്കിലും മികച്ച സാമ്പത്തിക മാനേജ്മെൻ്റിലൂടെ നഗസഭയെ ഈ കാലയളവിൽ പിടിച്ച് നിർത്താൻ സാധിച്ചു. ഭരണം ഏൽക്കുമ്പോൾ നഗരസഭയുടെ ഉടമസ്ഥതയുള്ള കെട്ടിട മുറികൾ ലൈസൻസികൾ തിരിച്ചു നൽകിയ വകയിൽ നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ 60-ശതമാനവും, ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കൊടുത്തു തീർത്തു...അധികം രാഷ്ട്രിയ വിവാദങ്ങൾ ഇല്ലാതെ 2 വർഷവും ഭരിക്കാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ നേട്ടമാണ്.
 വികസന പ്രവർത്തനങ്ങൾ യഥാസമയം നടപ്പാക്കുന്നതിന് കൗൺസിലർമാരുടയും മുനിസിപ്പൽ ജീവനക്കാരുടെയും അകമഴിഞ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്ഥിരം സമിതി ചെയർമാൻമാരായ സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ,ഷാജു തുരുത്തേൽ, തോമസ് പീറ്റർ, നീനാ ചെറുവള്ളി, ബിന്ദു മനു എന്നിവരുടെ അടിയുറച്ച പിന്തുണയും സഹകരണവും ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

കേരളാ കോൺഗ്രസ്സ് എം. പാലാ മണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടവൻ്റെ മുഴുവൻ സമയ സഹകരണവും ഭരണപരിചയും എൽ.ഡി.എഫ് നഗരസഭാ സമിതിയുടെ പിന്തുണയും അദ്ദേഹം ഈ രണ്ട് വർഷവും ഉപയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
നഗരസഭയുടെ വിവിധ വികസന പ്രവർത്തനങ്ങൾ അതാത് സമയങ്ങളിൽ കൃത്യതയോടെയും ആധികാരികമായും മുഴുവൻ മാധ്യമങ്ങളിലൂടെയും പൊതുജന ശ്രദ്ധയിൽ എത്തിക്കാൻ സഹായിയായി നിന്ന പൊതു പ്രവർത്തകനും ജനറൽ ആശുപത്രിവികസന സമിതി അംഗവും കൂടിയായ ജയ്സൺ മാന്തോട്ടത്തിൻ്റെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 
നഗരസഭാഭരണത്തിൻ്റെ ആരംഭഘട്ടം കൊവിഡിൽ കലങ്ങിയെങ്കിലും രണ്ടു വർഷത്തിനുള്ളിൽ കഴിയുന്നത്ര ജനക്ഷേമകരമായ പദ്ധതികൾ പാലാ നഗരത്തിൽ നടപ്പാക്കിയതിനു ശേഷം പദ്ധതി നിർവ്വഹണത്തിൽ നിലവിൽ കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിലനിർത്തിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments