Latest News
Loading...

അരുവിത്തുറ കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഗമം

 അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം  കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 1965 മുതലുള്ള പ്രീഡിഗ്രി  ബാച്ചുകളുടെയും പിന്നീടുള്ള ബിരുദ ബിരുദാനന്തര ബാച്ചുകളുടെയും സംഗമമാണ് നടന്നത്.  രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ  ആരംഭിച്ച സമ്മേളനം കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു 

.പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ .പി സി ജോർജ് , മുൻ പി എസ്സ് സി. അംഗം പ്രൊഫ: ലോപ്പസ് മാത്യു ,മുൻ പ്രിൻസിപ്പൽമാരായ ഡോ എം വി ജോർജ്കുട്ടി ,ഡോ റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. റ്റി.റ്റി. മൈക്കിൾ , അലുംനി അസോസിയേഷൻ കോർഡിനേറ്റർ ജോസിയാ ജോൺ , സെക്കട്ടറി സണ്ണിക്കുട്ടി അബ്രാഹം എന്നിവർ സംസാരിച്ചു.സമ്മേളനത്തിനു ശേഷം വിവിധ ബാച്ചുകൾ തിരിച്ചുള്ള സംഗമങ്ങളും നടന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments