Latest News
Loading...

ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് സംസ്ഥാന സമ്മേളനം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് (എ കെ പി വി എ ) സംസ്ഥാന സമ്മേളനം പാലാ ഓശാന മൗണ്ട് ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന പ്രസിഡണ്ട് എംജി രാജുവിന്റെ അധ്യക്ഷതയിൽ പാലാ എംഎൽഎ,മാ ണി സി കാപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പതാക ഉയർത്തൽ, ഈശ്വര പ്രാർത്ഥനക്കും അനുശോചനത്തിന് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. തുടർന്ന് സംസ്ഥാന സെക്രട്ടറി സോബികുര്യൻ റിപ്പോർട്ടും, സംസ്ഥാന ട്രഷറർ ലാസ്സർ എംസി, കണക്കും അവതരിപ്പിച്ചു, റിപ്പോർട്ടിന്റയും കണക്കിൽ മേലുള്ള ചർച്ചക്കും മറുപടിക്ക് ശേഷം, വിദ്യാഭ്യാസ അവാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ജോയ് കുഴിപ്പാല നിർവഹിച്ചു. ടോമി പാറപ്പുറം, ബാബു കിടങ്ങൂർ, സിബി ആന്റണി, ബിനോയി കാക്കൂർ, തോമസ് പാലാ, സിജു നിയാ, റെജി കുമരകം, ബാബു വിഷ്വൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ. പ്രസിഡന്റ്. എംജി രാജു, വൈസ് പ്രസിഡന്റ് പിബി ചന്ദ്രബോസ്, രാജീവ്‌ മുദ്ര, സംസ്ഥാന ജനറൽ സെക്രട്ടറി സോബികുര്യൻ, സെക്രട്ടറി സിബി ആന്റണി, സിജു നിയ, സംസ്ഥാന ട്രഷറർ ലാസ്സർ എംസി, പി ആർ ഓ റെജി കുമരകം എന്നിവരെ തിരഞ്ഞെടുത്തു..

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments