Latest News
Loading...

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭൂമികയുടെ 78-ാമത് വിത്തുകുട്ട

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭൂമികയുടെ 78-ാമത് വിത്തുകുട്ട പാതാമ്പുഴയിൽ നടന്നു. നിരവധി കർഷകരും വീട്ടമ്മമാരും വിദ്യാർത്ഥികളും വിത്തുകളും തൈകളും കൊണ്ടുവന്നു പങ്കിട്ടു. 40 ലേറെ - പച്ചക്കറി, ഫലവർഗ്ഗ- ഔഷധ - വൃക്ഷ ഇനങ്ങൾ ധാരാളമായി വിത്തുകുട്ടയിൽ കൈമാറി.

മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ അവധിക്കാല ഭക്ഷ്യ - ആരോഗ്യ സ്വരാജ് പ്രവർത്തനങ്ങൾക്കായുള്ള വിത്തുകളും തെെകളും വിത്തുകുട്ടയിൽ നിന്നും ശേഖരിച്ചു. പാലാ രൂപതാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ കൃഷിത്തോട്ടത്തിൽ നിന്നും ശേഖരിച്ച വിത്തുകൾ വിദ്യാർത്ഥികൾ വിത്തുകുട്ടയിൽ നിക്ഷേപിച്ചു.

ഭൂമികയുടെ പൂഞ്ഞാർ ടൂറിസം പേർസ്പെക്ടീവിലെ പങ്കാളികളായ മരിയാ ഫാമിൽ നിന്നും മനു കര്യാപുരയിടം കൊണ്ടുവന്ന ജമെെക്കൻ സ്റ്റാർ ഫ്രൂട്ട് എല്ലാവരും കഴിച്ചുകൊണ്ടാണ് 78-ാം വിത്തുകുട്ട പൂർത്തിയാക്കിയത്.

മാർട്ടിൻ തൈക്കാട്ട്, സിസ്റ്റർ ലിൻസ് മേരി , രജിത് രാജു, ബിജു പൂണ്ടിക്കുളം, മനു കര്യാപുരയിടം, ബാലചന്ദ്രൻനായർ മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments