Latest News
Loading...

വീട്ടമ്മയിൽ 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തെക്കേക്കര, പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബദേൽ വീട്ടിൽ സാമുവൽ മകൻ അനു സാമുവൽ (36) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ പാലാ പൂവരണി സ്വദേശിയായ വീട്ടമ്മയിൽ നിന്നും മകന് വെല്ലൂരിൽ എം.ബി.ബി.എസിന് സ്റ്റാഫ് ക്വാട്ടായിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത് അഡ്മിഷൻ കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. 

തുടർന്ന് വീട്ടമ്മ പാലാ പോലീസിൽ പരാതിനല്‍കുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.ബി.ബി.എസിന് അഡ്മിഷൻ വേണമെന്ന് പറഞ്ഞ് ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments