Latest News
Loading...

2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാദുവാ പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങിയ 2 നഴ്‌സിംഗ് വിദ്യാത്ഥികള്‍ മുങ്ങിമരിച്ചു. കൊല്ലം ട്രാവന്‍കൂര്‍ കോളജ് ഓഫ് നഴ്‌സിംഗില്‍ 2-ാം വര്‍ഷ BSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21)  വര്‍ക്കല സ്വദേശി വജന്‍ (21) എന്നിവരാണ് മുങ്ങിമരിച്ചത്. പാദുവയിലെ സഹപാഠിയുടെ വീട്ടിലെത്തിയ 4 അംഗ സംഘം വൈകീട്ട് മുടപ്പാലക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുളിക്കാനിറങ്ങിയ 4 പേരില്‍ 2 പേര്‍ വെളളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കാണാതായവരെ പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് പുറത്തെടുത്തത്. 

.അജ്മല്‍ കരയ്‌കെത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു വജനെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments