പാലായില്‍ ശശി തരൂരിന് അനുകൂല പോസ്റ്റര്‍ . കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ എന്ന ഫ്‌ളക്‌സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ആരുടെയും പേര് ചേര്‍ത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വിജയിക്കണമെന്നാണ് കോണ്‍ഗ്രസിലെ യുവജനങ്ങളും ഭൂരിഭാഗം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് പറഞ്ഞു . ഫ്‌ലക്‌സ് ബോര്‍ഡിന് പിന്നില്‍ കോണ്‍ഗ്രസ് ആണോ എന്ന ചോദ്യത്തിന് മറുപടിയായി താന്‍ വ്യക്തിപരമായി ശശി തരൂരിനെയാണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ടുള്ളത് ആറ് ബ്ലോക്ക് കമ്മറ്റികളുടെ ചുമതലയുള്ള കെപിസിസി അംഗത്തിനാണ്. ഈ ചുമതലയിലുള്ള ടോമി കല്ലാനി തങ്ങളോട് അഭിപ്രായം ആരാഞ്ഞിട്ടില്ല. വിഷയത്തില്‍ മണ്ഡലം കമ്മറ്റികളുടെ അഭിപ്രായം തേടാന്‍ നിര്‍ദേശവുമില്ല. എങ്കിലും ശശി തരൂര്‍ പ്രസിഡന്റ് സ്ഥാനത്ത് വരട്ടെയെന്നാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതെന്ന് തോമസ് ആര്‍വി വ്യക്തമാക്കി.
.
0 Comments