കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധി ജയന്തി ദിനാചരണവും ഡോ. എ.ടി. ദേവസ്യ അനുസ്മരണ സമ്മേളനവും മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ എന്ന നിലയിലും തന്റെ ജീവിതത്തിലുടനീളവും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കിയ മഹത് വ്യക്തിത്വമാണ് ഡോ. എ.ടി. ദേവസ്യയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാണി സി. കാപ്പന്‍ അനുസ്മരിച്ചു.
.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. സാബു ഡി. മാത്യു ഡോ. എ.ടി ദേവസ്യ അനുസ്മരണ പ്രഭാഷണവും, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ഗാന്ധിജയന്തി സന്ദേശവും നല്‍കി.
പ്രിന്‍സ് വി.സി, ഷോജി ഗോപി, ജോസഫ് പുളിക്കല്‍, അഡ്വ. ജോണ്‍സി നോബിള്‍, ജോസഫ് മണിയഞ്ചിറ, ബിജോയി അബ്രാഹം, തോമസ് കുമ്പുക്കന്‍, അര്‍ജുന്‍ സാബു, സന്‍ജയ് സക്കറിയാസ്, ജോയി മഠം, സത്യനേശന്‍, ജോയിച്ചന്‍ പൊട്ടങ്കുളം, അമല്‍ പുളിന്താനം, സിറിയക് ഇലഞ്ഞിമറ്റം, ബാബു കുഴിവേലി, ജയ്‌മോന്‍ പുളിന്താനം, ബോബച്ചന്‍ മടുക്കാങ്കല്‍, ടിറ്റോ തിരുതാളില്‍, സിബി കിഴക്കയില്‍, ബാബു മുളിമൂട്ടില്‍, ടോമി നെല്ലിക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments