Latest News
Loading...

പാലാ തെക്കേക്കര അക്ഷയകേന്ദ്രത്തിന് ഐ.എസ്.ഒ അംഗീകാരം


 ജില്ലയിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ഏഴാമത്തെ അക്ഷയ കേന്ദ്രമായി പാലാ തെക്കേക്കര അക്ഷയകേന്ദ്രം. പാലാ നഗരസഭയിൽ സിവിൽ സ്‌റ്റേഷനു സമീപമാണ് പാലാ തെക്കേക്കര അക്ഷയകേന്ദ്രം പ്രവർത്തിക്കുന്നത്.   അക്ഷയകേന്ദ്രത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ജില്ലാകളക്ടർ ഡോ. പി. കെ ജയശ്രീ സമ്മാനിച്ചു. ജില്ലാകളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംരംഭക രാജി മോൾ രാജന് ജില്ലാകളക്ടർ സർട്ടിഫിക്കറ്റ് കൈമാറി. 

.ചടങ്ങിൽ ജില്ലാ പ്രോജക്ട് മാനേജർ കെ. ധനേഷ്, ഐ.എസ്.ഒ പ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുത്തു. 2008ൽ മുതൽ പ്രവർത്തിക്കുന്ന തെക്കേക്കര അക്ഷയകേന്ദ്രത്തിന് 2000 ചതുരശ്ര അടി വിസ്തൃതിയുണ്ട്്. 10 ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

Post a Comment

0 Comments