Latest News
Loading...

അൽഫോൻസാ ഹൈസ്കൂൾ ജേതാക്കൾ

വാകക്കാട് : കടനാട് സെൻ സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന രാമപുരം ഉപജില്ല വോളിബോൾ ടൂർണ്ണമെൻ്റിൽ വാകക്കാട് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി. 

ഫൈനലിൽ മാനത്തൂർ ഹൈസ്കൂളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് അൽഫോൻസാ ഹൈസ്കൂൾ വിജയിച്ചത്. രാഹുൽ ക്രിസ്റ്റിൻ, റോഷൻ ക്രിസ്റ്റിൻ, ജിത്തു മനു, സൂര്യൻ സുമേഷ് , അതുൽ കെ ജെ, ആൽവിൻ അനീഷ്, ആൽഫിൻ അനീഷ് , അബ്ദുൽ ബാസിത് , ഡോൺ മാത്യു അനൂപ് , നോയൽ സാം, അഭിജിത്ത് ഹരി, റോഷൻ പി ജോൺസൺ എന്നിവരാണ് അൽഫോൻസാ ഹൈസ്കൂളിനു വേണ്ടി കളത്തിലിറങ്ങിയത്. 

.അൽഫോൻസാ ഹൈ സ്കൂളിലെ കായിക അധ്യാപകനായ ടീം മാനേജർ മനു ജെയിംസ് ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. മികച്ച വിജയം നേടിയെടുത്ത കുട്ടികളെയും അധ്യാപകൻ മനു ജെയിംസ്നെയും മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി , പി ടി എ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.


.

.

Post a Comment

0 Comments