Latest News
Loading...

ഓണം കൂടുതൽ ഉണ്ടാവരോടൊപ്പം ഉഴവൂർ പഞ്ചായത്തിന്റെ ഓണാഘോഷം

70 വയസ്സിനു മുകളിൽ പ്രായം ഉള്ള മുതിര്ന്ന പൗരന്മാരോടൊപ്പം ഓണം ആഘോഷിച്ചു ഉഴവൂർ ഗ്രാമപഞ്ചായത്ത്. നർമ്മസംഭാഷണങ്ങളിലൂടെ പ്രസിദ്ധി നേടിയ ഫാ ജോസഫ് പുത്തൻപുരക്കൽ സെമിനാർ നയിച്ചു.



.ശേഷം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. പത്മശ്രീ ജേതാവ് ശ്രീമതി പങ്കജാക്ഷി അമ്മ മുഖ്യ അതിധിയായി. ഫാ തോമസ് ആനിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി.

. ഡോ സിന്ധുമോൾ ജേക്കബ്, പി എൻ രാമചന്ദ്രൻ,ഏലിയാമ്മ കുരുവിള, പഞ്ചായത്ത് മെമ്പർമാർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, തങ്കച്ചൻ കെ എം, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, ന്യൂജന്റ് ജോസഫ്,സെക്രട്ടറി സുനിൽ എസ്  എന്നിവർ ആശംസകൾ അറിയിച്ചു.


.130 ആളുകൾക്ക് ഓണക്കോടി വിതരണം ചെയ്ത് ഓണസദ്യ കഴിച്ചു യോഗം പിരിഞ്ഞു.  വീടുകളിൽ തനിച്ചായി പോകുന്ന മുതിര്ന്ന പൗരന്മാർക്ക് സമപ്രായക്കാർക്ക് ഒപ്പം ഒരുമിച്ചു കൂടുവാനും, സംസാരിക്കാനും ഉള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തവണത്തെ ഓണം കാരണവന്മാർക്കൊപ്പം ആഘോഷിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതെന്നു പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

പീറ്റർ ഊരാളിൽ,  ജോജി പാണ്ടിയംമാക്കിൽ എന്നിവർ മുഖ്യ സ്പോൺസർമാരായി. യൂത്ത് സോഷ്യൽ സർവീസ് ഓർഗാണൈസേഷൻ,ബിന്ദു ആർ നായർ ശ്രീനിലയം, രാജമ് പി നായർ ശ്രീനിലയം എന്നിവർ ഉഴവൂർ പഞ്ചായത്തിന്റെ ഓണാഘോഷങ്ങൾക്ക്  സാമ്പത്തിക പിന്തുണ നൽകി.

Post a Comment

0 Comments