Latest News
Loading...

അധ്യാപകർക്ക് ആശ്ചര്യമായി ശ്രാവൺ ചന്ദ്രന്റെ അധ്യാപകദിന സമ്മാനം

അദ്ധ്യാപക  ദിനത്തിൽ വിദ്യാർത്ഥികൾ പലരും അദ്ധ്യാപകർക്ക് സമ്മാനങ്ങൾ  കൊടുക്കുക പതിവാണ് . എന്നാൽ  വളരെ  വ്യത്യസ്തവും ആകർഷകവുമായ  ഒരു സമ്മാനമാണ് രാമപുരം  മാർ ആഗസ്‌തീനോസ് കോളേജിലെ ബി കോം  രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രാവൺ ചന്ദ്രൻ ടി ജെ  ഇത്തവണ അദ്ധ്യാപകർക്കു സമ്മാനിച്ചത്. 


.അവരുടെ തന്നെ പെൻസിൽ ഡ്രോയിങ് ചിത്രമാണ്. തൻറെ ഡിപ്പാർട്മെന്റിലെ 11 അദ്ധ്യാപകരുടെ ചിത്രമാണ് ശ്രാവൺ ഒരു വലിയ ക്യാൻവാസിൽ (74  സെ മീ x  56 സെ മീ)  തയാറാക്കിയത്. തങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രം കണ്ട അദ്‌ഭുതത്തിലും ആവേശത്തിലുമാണ് അദ്ധ്യാപകർ. വിദ്യാർത്ഥികളും അങ്ങേയറ്റം ആശ്ചര്യത്തിലാണ് 

അംഗൻവാടി മുതലേ ശ്രാവൺ ചിത്രകലയിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്നു . കലോത്സവങ്ങളിലും ചിത്രരചനാ  മത്സരങ്ങളിലും ശ്രാവൺ നിറസാന്നിധ്യമായിരുന്നു. പ്രൊഫഷണലായി ചിത്ര രചന പഠിച്ചിട്ടില്ല എന്നതും ശ്രാവണിനെകുറിച്ചു എടുത്തുപറയേണ്ട കാര്യം തന്നെയാണ്.


. ഹൈസ്കൂളിൽ ഡ്രോയിങ്  പഠിപ്പിച്ചിരുന്ന ജിമ്മി സാറാണ് തന്റെ കലാജീവിതത്തിലെ ഗുരു എന്ന്  ശ്രാവൺ പറയുന്നു.   അച്ഛൻ ,അമ്മ, ചേട്ടൻ എന്നിവരടങ്ങുന്ന ഒരു സാധാരണകുടുംബത്തിലെ അംഗമാണ് ശ്രാവൺ. അച്ഛൻ ജയചന്ദ്രൻ ആഭരണ നിർമ്മാണ തൊഴിലാളിയാണ്. അമ്മ ശ്രീലത വീട്ടമ്മയും. ചേട്ടൻ ശരത് സിവിൽ എഞ്ചിനീയർ ആണ്. 

.കുടുംബാംഗങ്ങളും അദ്ധ്യാപകരും സുഹൃത്തുക്കളും എല്ലാവരും ചിത്രകലയിൽ തനിക്ക് അങ്ങേയറ്റം പ്രോത്സാഹനവും സ്നേഹവും  സഹായവും നല്കാറുണ്ടെന്ന് ശ്രാവൺ പറയുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന ഐ റ്റി  മേളയിൽ എ ഗ്രേയ്‌ഡും ഉം സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനവും ശ്രാവൺ കരസ്ഥമാക്കിയിട്ടുണ്ട്.

തൻറെ സീനിയേഴ്സിന്റെ പ്രചോദനവും ആശയവും ഉൾക്കൊണ്ടാണ് ശ്രാവൺ ഇത്തരമൊരു ചിത്രം തയാറാക്കിയത്.   കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ്  ഞാറക്കുന്നേൽ  പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, മറ്റു സ്റ്റാഫ് അംഗങ്ങളും ശ്രാവണിന്റെ ചിത്രരചനയെ പ്രശംസിച്ചു.

Post a Comment

0 Comments