Latest News
Loading...

രാമപുരത്ത് വാർഷിക പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ്

 നിയമാനുസൃത നടപടികളിലൂടെ പഞ്ചായത്ത് കമ്മിറ്റിയിൽ പാസാക്കിയെടുത്ത വാർഷിക പദ്ധതി, വീണ്ടും കമ്മിറ്റി ചേർന്ന് കൃത്രിമ രേഖയുണ്ടാക്കി അട്ടിമറിച്ച് ഡിപിസിയിൽ സമർപ്പിച്ച നടപടിക്കെതിരെയുള്ള പരാതികൾ കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലിരിക്കെ തീരുമാനമാകാതെ വീണ്ടും പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ചേർത്തതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. 

നിയമത്തെയും ചട്ടങ്ങളെയും വെല്ലുവിളിച്ചു മെമ്പർമാരുടെയും ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഭരണസമിതിയുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ല. UDF അംഗങ്ങളുടെ നിലപാട് ശരിവച്ചുകൊണ്ട് ആക്ഷേപങ്ങൾക്ക് പരിഹാരം സർക്കാരിൽ നിന്ന് ഉണ്ടാകുന്നത് വരെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഇന്ന് ഉച്ചകഴിഞ്ഞു തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി യുടെ ഉത്തരവ് പഞ്ചായത്തിൽ എത്തിയിട്ടുണ്ട്. 

.നിയമ വിരുദ്ധ പ്രവർത്തനങ്ങളും ധാർഷ്ട്യവും കൊണ്ടു പഞ്ചായത്തിലെ ജനങ്ങൾക്ക്‌ ലഭിക്കേണ്ടുന്ന വികസനങ്ങളും സേവനങ്ങളും നഷ്ടപ്പെടുത്തുന്ന ഭരണാസമിതിയുടെ രീതി എതിർക്കപ്പെടേണ്ടതാണ്.പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൗമ്യ സേവ്യർ സമർപ്പിച്ച പരാതിയിൽ , നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സെക്രട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്കെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കണമെന്ന് രാമപുരം എസ്എച്ച്ഒ യോട് നിർദേശിച്ച് ഉത്തരവിട്ടത് പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ്. 


.അതിനാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി വയ്ക്കുകയും പ്രസിഡണ്ട് പൊതുപ്രവർത്തനം തന്നെ അവസാനിപ്പിച്ച് രാമപുരം പഞ്ചായത്തിന്റെ മാനം സംരക്ഷിക്കണമെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ കെ ശാന്താറാം ആവശ്യപ്പെട്ടു.  രാഷ്ട്രീയ താൽപര്യത്തിനും സമ്മർദ്ദത്തിനും അനുസരിച്ച് പാദസേവ ചെയ്യുന്ന സെക്രട്ടറിയുടെ നിലപാടും തിരുത്തപ്പെടേണ്ടതാണെന്നും ആവശ്യപ്പെട്ടു. ലിസമ്മ മതച്ചൻ, സൗമ്യ സേവ്യർ, മനോജ്‌ സി ജോർജ്, ജോഷി ജോസഫ്, ആൽബിൻ അലക്സ്‌, റോബി തോമസ് എന്നീ അംഗങ്ങൾ പ്രതിഷേധിച്ചു.

.നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് ഒരു പ്രാവശ്യം രാജിവച്ചതിനുശേഷം നടത്തിയ നെറികേടുകൾ രാഷ്ട്രീയപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആകെയും രാമപുരം പഞ്ചായത്തിന് പ്രത്യേകിച്ചും നാണക്കേട് ഉണ്ടാക്കിയ അനുഭവ പശ്ചാത്തലത്തിൽ ഇനിയും ഒരു രാജി കൂടി വെച്ചുകഴിഞ്ഞുള്ള നടപടികൾ എന്തായിരിക്കും എന്നുള്ള നാണക്കേട് ഓർത്ത്, പഞ്ചായത്തിലെ ജനങ്ങൾക്ക് ഇനിയും അഭിമാനക്ഷതം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് പ്രസിഡന്റ് പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് ആവശ്യം ഉന്നയിക്കുന്നത്.

Post a Comment

0 Comments