Latest News
Loading...

കൃഷിഭവന്റെ ഓണച്ചന്ത ആരംഭിച്ചു


രാമപുരം: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രാമപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. 


.ഓണത്തോടനുബന്ധിച്ച് സബ്സിഡി നിരക്കിൽ നാടൻ പച്ചക്കറികളും അനുബന്ധ സാധനങ്ങളും പൊതുവിപണിയേക്കാൾ വിലകുറച്ച് ജനങ്ങൾക്ക് നൽകുക എന്ന ഉദ്ദേശ്യത്തോടെ കൃഷി വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയാണ് ഓണ സമൃദ്ധി കാർഷിക വിപണി എന്ന പേരിലുള്ള ഓണച്ചന്ത ആരംഭിച്ചത്. 

.

കർഷകരിൽനിന്നും വാങ്ങുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലുള്ള വിലയേക്കാൾ അധികം വില നൽകി വിപണിയിലേയ്ക്ക് വാങ്ങിച്ച്, പൊതു വിപണിയേക്കാൾ വളരെ വില കുറച്ച് ഇവിടെ നിന്നും ജനങ്ങൾക്ക് നൽകും.  

.സെപ്തംബർ 4 ന് ആരംഭിച്ച ഓണച്ചന്ത 7 വരെ പ്രവർത്തിക്കും. ഓണം മാർക്കറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവ്വഹിച്ചു. ആദ്യവിൽപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് നിർവ്വഹിച്ചു. 

.കൃഷി ഓഫീസർ പ്രജിത പ്രകാശ്, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതിയംഗങ്ങൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, കൃഷിക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments