Latest News
Loading...

ഓണവിപണികളുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി

 വിഷ രഹിതമായ പച്ചക്കറികളും മായം കലരാത്ത കറി പൗഡറുകളു മടക്കം ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക്  ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലുടനീളം അഗ്രിമ ഓണവിപണികൾ ആരംഭിക്കുന്നു. 


.52 കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ഓണ വിപണികളുടെ ഔപചാരികമായ രൂപതാ തല ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാണി സി.കാപ്പൻ എം.എൽ.എ. നിർവഹിക്കും. പാലാ സെൻറ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ രൂപതാ വികാരി ജനറൽ മോൺ.ജോസഫ് തടത്തിൽ അധ്യക്ഷതയി വഹിക്കും

.സമ്മേളനത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.ബിന്ദു, പാലാ സോഷ്യൽ വെൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴ്ത്തുവരിക്കയിൽ , ഫാ. ജോർജ് വടക്കേ തൊട്ടിയിൽ തുടങ്ങിയവർ സംസാരിക്കും.



.വട്ടവടയിൽ നിന്നും കൊണ്ടുവരുന്ന വിഷം കലരാത്ത പച്ചക്കറികളും കർഷക സംരംഭകർ നിർമ്മിക്കുന്ന മായം കലരാത്ത കറിപൗഡറുകളും അടക്കമുള്ള ഭക്ഷ്യ വിഭവങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ് വിപണികളിൽ സജ്ജമാക്കിയിരിക്കുന്നത് . 


.അഗ്രിമ ഉൽപ്പന്നങ്ങൾക്ക് 10% പ്രത്യേക ഓണക്കാല വിലയിടിവും ഉണ്ടായിരിക്കുന്നതാണ്.






Post a Comment

0 Comments