Latest News
Loading...

തെരുവുനായ്ക്കളെ ഉൻമൂലനം ചെയ്യേണ്ട നടപടികളിലേയ്ക്ക് കടക്കണമെന്നു എംഎൽഎ

തെരുവുനായ കടിയേറ്റ് മരണം വരെ സംഭവിച്ചിട്ടും ഗവൺമെന്റ് നോക്കുകുത്തിയായി നിൽക്കുന്ന ത് പരിതാപകരമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. മനേക ഗാന്ധിയെ പേടിച്ചാണ് സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. മനേക ഗാന്ധിയെ കേരളത്തിലെത്തിച്ച് തെരു വുനായ ശല്യമുള്ളിടത്ത് ഇറക്കിവിട്ടാൽ അവർ പഠിക്കുമെന്നും എംഎൽഎ പറഞ്ഞു. പാലാ പൗ രാവകാശ സംരക്ഷണസമിതി മുൻസിപ്പൽ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട സർക്കാർ തെരുവുനായ്ക്കളെ ഉൻമൂല നം ചെയ്യേണ്ട നടപടികളിലേയ്ക്ക് കടക്കണമെന്നും എംഎൽഎ പറഞ്ഞു. ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ജനം തെരുവിലിറങ്ങി സജി മഞ്ഞക്കടമ്പിൽ കാണിച്ച മാതൃക സ്വീകരിക്കു മെന്നും മാണി സി കാപ്പൻ മുന്നറിയിപ്പ് നല്കി


.തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. വിഷയം ചർച്ച നടത്തണ മെന്ന് പ്രതിപക്ഷ ആവശ്യം നഗരസഭ അംഗീകരിച്ചിട്ടില്ല. 


.ഭരണം നടക്കുന്നില്ലെങ്കിലും ഉല്ലാസയാത്രയുടെ ചിത്രങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും സജി പറഞ്ഞു. ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എ ന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഭരണസമിതിയുടെ നിലപാട്. തെരുവുനായ്ക്കളെ ഉൻ മൂലനം ചെയ്യാൻ ജനങ്ങൾ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

.പ്രസിഡന്റ് അഡ്വ സന്തോഷ് കെ മണര്കാട്ട് അധ്യക്ഷത വഹിച്ചു . സമിതി ഭാരവാഹികളായ മൈക്കൾ കാവുകാട്ട് , ജോസ് വേരനാനി ,സന്തോഷ് കാവുകാട്ട് , എൻ പി കൃഷ്ണൻ നായർ ,ജോബി കുറ്റിക്കാട്ടു , മുൻസിപ്പൽ കൗൺസിലർമാരായ വീ സി പ്രിൻസ് ,ജിമ്മി താഴത്തു ,  മായാ രാഹുൽ ,സിജി ടോണി ,ആനി ബിജോയ് ,ലിജി ബിജു ,മുൻ വൈസ് ചെയര്മാന് കെ ആർ മുരളീധരൻ നായർ ,ഭരണങ്ങാനം പഞ്ചായത്തു വൈസ് പ്രസിഡന്റ് വിനോദ് വേരനാനി ,പ്രശാന്ത് നെല്ലാനിക്കാട്ട് ,ബീനാ രാധാകൃഷ്ണ്ണൻ ,ജ്യോതി ലക്ഷ്മി ,അപ്പച്ചൻ ചെമ്പക്കുളം ,എന്നിവർ പ്രസംഗിച്ചു .

Post a Comment

0 Comments