Latest News
Loading...

വായന ലഹരിയാക്കി ജീവിതം ലഹരിയാക്കാം - സന്ദേശവുമായി അധ്യാപക കൂട്ടായ്മ

ചെമ്മലമറ്റം: അധ്യാപകദിനത്തിൽ  പുതു തലമുറയെ നശിപ്പിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ ക്കുറിച്ചുള്ള ബോധവൽക്കരണാർത്ഥം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ അധ്യാപകർ.


.ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ലഹരി വിരുദ്ധ ആശയങ്ങളും, സന്ദേശങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ജെസ്റ്റോ ജിമ്മി, ജെറിൻ ജിമ്മി, ജെറിൻ റ്റോം എന്നീ വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ എത്തി വിതരണം ചെയ്യുകയും ചെയ്തു.

.ലഹരി വിരുദ്ധ ആശയങ്ങൾ മുഴുവൻ കുട്ടികളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഹെഡ് മാസ്റ്റർ ശ്രീ.സാബു മാത്യു, അധ്യാപകരായ ശ്രീ.ജിജി ജോസഫ്,ശ്രീ. ജോർജ് സി.തോമസ്,ശ്രീ.സുജിത്ത് ശ്രീ.സിനുജോസഫ്,  അനധ്യാപകനായ ശ്രീ. സോബി മാത്യു എന്നിവർ സംബന്ദിച്ചു



.

.

Post a Comment

0 Comments