Latest News
Loading...

പാലായിൽ കെഎസ്ഇബി ലൈനിന് തീ പിടിച്ചു

പാലായിൽ കെഎസ്ഇബി ലൈനിൽ വീണ്ടും തീ പടർന്നു. വൈകിട്ട് ആറരയോടെയാണ് ടൗൺ സ്റ്റാൻഡിന് സമീപം പ്രധാന റോഡരികിൽ ലൈനിൽ തീപടർന്നത്. റിവർവ്യൂ ലിങ്ക് റോഡിന് എതിർവശത്താണ് തീ പടർന്നത്.


.കെഎസ്ഇബി ലൈനിലും അടുത്തുണ്ടായിരുന്ന കേബിൾ പോസ്റ്റിലും തിപിടിച്ചു. വ്യാപാരികൾ അറിയി ച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു.

.പാലാ ടൗണിൽ കെഎസ്ഇബി ലൈനിൽ തീപിടിക്കുന്നത് നിത്യസംഭവമാവുകയാണ്. ഇതിനോടകം പ ത്തിലധികം തവണ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ലൈനിൽ തീപിടിച്ചിരുന്നു.



.വൈദ്യുതി തടസ്സം ഒഴിവാക്കാനായി എബിസി കേബിളുകൾ സ്ഥാപിച്ചതിന് ശേഷമാണ് തീപിടുത്തം വ്യാ പകമായതെന്നാണ് ആക്ഷേപമുയരുന്നത്. തീപടരുന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് വ്യാപാ രീകൾക്കും ദുരിതമാവുകയാണ്.





Post a Comment

0 Comments