തിടനാട്ട് കാര്‍ തോട്ടില്‍ വീണു മരിച്ച തിടനാട് കിഴക്കേല്‍ പരേതനായ ജോസിന്റെ മകന്‍ സിറിലിന്റെ സംസ്‌കാരം (35) നാളെ നടക്കും. വെട്ടിക്കുളത്ത് പാക്കയം തോട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
.ചൊവ്വാഴ്ച രാവിലെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് കാര്‍ തോട്ടില്‍ കിടക്കുന്നത് കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ യുവാവിനെ കണ്ടെത്തിയത്.
മാതാവ് എല്‍സി. ഭാര്യ: ട്രീസ. മക്കള്‍: ലിയാന, ലെവീന. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍. സംസ്‌കാരം ബുധനാഴ്ച മൂന്നിന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
0 Comments