Latest News
Loading...

തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യം

തിടനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കും , പൊതു ജനങ്ങൾക്കും ഭീഷണിയായ് വർദ്ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ  ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജീ ജോർജ്ജ് വെള്ളൂക്കുന്നേലിന് നിവേദനം നൽകി...


.BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ്, മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ, അഞ്ചാം വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ, ന്യൂനപക്ഷമോർച്ച തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സജീവ് ചാക്കോ, മണ്ഢം കമ്മിറ്റി അംഗം രവീന്ദ്രൻ കേഴേപ്ലാക്കൽ, ബൂത്ത് സെക്രട്ടറി അനിൽ കുമാർ കൊട്ടാരം എന്നിവർ പങ്കെടുത്തു...


.

.

Post a Comment

0 Comments