Latest News
Loading...

തലനാട് - ഇല്ലിക്കൽ കല്ല് റോഡ് നിർമ്മാണം പൂർത്തിയായി

തലനാട്ടു നിന്ന് ഇല്ലിക്കൽ കല്ലിന്റെ മുകളിലേയ്ക്ക് എത്തുന്ന റോഡിന്റെ നിർമ്മാണം പൂർത്തിയായി. ജോസ് കെ മാണി എം.പി മുൻ കൈ എടുത്ത് പി.എം.ജി.എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 309 ലക്ഷം രുപാ മുടക്കിയാണ് 3.5 കിലോമീറ്റർ റോഡ് പൂർത്തികരിച്ചിരിക്കുന്നത് . 
 

.കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന് പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന ഈ റോഡ് പൂർത്തിയായതോടെ ഇല്ലിക്കൽ കല്ലിന്റെ രണ്ട് സൈഡിലും വിനോദ സഞ്ചാരികൾക്ക് എത്തുവാൻ സാധിക്കും. 



.കെ എം മാണി മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ഇല്ലിക്കൻ കല്ല് ടൂറിസം വികസന പദ്ധതിയിലൂടെ ഇല്ലിക്കൻ കല്ലിലേയ്ക്ക് എത്താൻ 3 റോഡുകൾ പൂർത്തികരിച്ചു. റോഡുകൾ പൂർത്തിയായ തോട് കൂടി കുടുതൽ വിനോദ സഞ്ചാരികൾ ഇല്ലിക്കൽ കല്ലിലേയ്ക്ക് എത്തിച്ചേരും

.2017 ൽ ഫണ്ട് അനുവദിച്ച്നിർമ്മാണം ആരംഭിച്ചു എങ്കിലും സാങ്കേതിക കാരണങ്ങളാൽ പണികൾ തടസ്സപ്പെട്ടിരുന്നു ജോസ് കെ മാണി ഇടപെട്ട പ്രശനങ്ങൾ പരിഹരിച്ചാണ് നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത്. 
റോഡ് അവ സാനിക്കുന്ന ഭാഗത്തു നിന്നും നടകൾ കെട്ടി കല്ലിന്റെ മുകളിൽ എത്തുവാൻ ആവശ്യമായ നടപടികൾ സ്വികരിക്കുമെന്ന് എം.പി അറിയിച്ചു





Post a Comment

0 Comments