Latest News
Loading...

കൊഴുവനാൽ ഗവ.എൽ.പി.എസിൽ തൈ വിതരണം

സംസ്ഥാന സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണത്തിന്റെ ഭാഗമായി കൊഴുവനാൽ ഗവ.എൽ.പി.എസിൽ ഫല വൃക്ഷ തൈകളും  പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.


.സ്ക്കൂളിലെ വിദ്യാർത്ഥികളുടെ തനത് പദ്ധതിയായ കൃഷിപാഠവുമായി ചേർന്നാണ് കൃഷിഭവനിൽ നിന്ന് തൈകളും വിത്തും നൽകിയത്. 

.സ്ക്കൂളിൽ കുട്ടികളുടെ വകയായി പച്ചക്കറിത്തോട്ടവും തയ്യാർ ചെയ്തിട്ടുണ്ട്. സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ് വിതരണോദ്ഘാടനം നടത്തി. 

.കൃഷി ഓഫീസർ കെ. പ്രവീൺ, ഹെഡ്മിസ്ട്രസ് യമുന, പി. റ്റി. എ പ്രസിഡന്റ് ജോബി മാനുവൽ എന്നിവർ സംബന്ധിച്ചു.




Post a Comment

0 Comments