Latest News
Loading...

പയപ്പാറിൽ "ടേക്ക് എ ബ്രേക്ക് " തുറന്നു'

പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് പയപ്പാറിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ "ടേക്ക് എ ബ്രേക്ക് " തുറന്നു. നവീന സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.ഭിന്ന ശേഷി, സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ, വിശ്രമകേന്ദ്രം, മിനി റസ്റ്റോറൻ്റ്, കുട്ടികൾക്കായി പാർക്ക് എന്നീ സൗകര്യങ്ങൾ  ഒരുക്കിയിട്ടുള്ള കരൂർ പഞ്ചായത്തിൻ്റെ ഈ പദ്ധതി ജോസ്.കെ, മാണി എം.പി തുറന്നു നൽകി..




പാലാ- തൊടുപുഴ റോഡിലെ ഏക ടേക്ക് എ ബ്രേക്ക് പ്രൊജക്ടാണ് പയപ്പാറിൽ സ്ഥാപിച്ചിരിക്കുന്നത്. ധനകാര്യ കമ്മീഷൻ അവാർഡ് ,പഞ്ചായത്ത് തനതു ഫണ്ട്, പെർഫോമൻസ് ഗ്രാൻ്റ് എന്നിവ അടക്കം 31 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്. തിരക്കേറിയ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വളരെ സഹായകരമാകുന്ന വിധമാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു പറഞ്ഞു.

ചടങ്ങിൽ സീന ജോൺ, ബെന്നി മുണ്ടത്താനം, രാജേഷ് വാളിപ്ലാക്കൽ, ടോബിൻ' കെ.അലക്സ്, ഫിലിപ്പ് കുഴികുളം, റൂബി ജോസ്, സെബാസ്റ്യൻ കട്ടയ്ക്കൽ, ലിസമ്മ ബോസ്, ബിജു' എം.മാത്യു, ബിനീഷ് ചൂണ്ടച്ചേരി, ലിൻ്റൺ ജോസഫ്, വത്സമ്മ തങ്കച്ചൻ, ഗിരിജ ജയൻ, എം.ടി.സജി, സാജു വെട്ടത്തേട്ട്, പ്രിൻസ് അഗസ്ത്യൻ, അനിസാരാമൻ, സ്മിത ഗോപാലകൃഷ്ണൻ, അഖില അനിൽ കുമാർ, അനിയമ്മ ജോസ്, പ്രേമകൃഷ്ണസ്വാമി ,ഡാൻ്റിസ് കൂനാനിഎന്നിവർ പങ്കെടുത്തു.
സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വളരെ പ്രയോജനകരമായ വിധം ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കിയ കരൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.





Post a Comment

0 Comments