പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. ബുധനാഴ്ച വൈകിട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
സെപ്റ്റംബര്‍ 7ന് ദൈവമാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. വൈകിട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജീവന്‍ കദളിക്കാട്ടില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ടൗണിലേയ്ക്ക് പ്രദിക്ഷണം നടക്കും. റവ ഡോ ഫാ തോമസ് പാറയ്ക്കല്‍ സന്ദേശം നല്കും.
.സെപ്റ്റംബര്‍ 8ന് രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ ജോസ് വടക്കേക്കുറ്റ് കാര്‍മികത്വം വഹിക്കും. പാലാ അല്‍ഫോന്‍സാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ ഡോ മാത്യു പുന്നത്താനത്തുകുന്നേല്‍ തിരുനാള്‍ സന്ദേശം നല്കും. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണവും നടക്കും.
0 Comments