Latest News
Loading...

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

പൂഞ്ഞാർ ശിവജി ബാലഗോകുലത്തിന്റെ ശോഭായാത്ര തണ്ണിപ്പാറ, പെരുനിലം എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേർന്നു മഹാശോഭാ യാത്രയായി മാങ്കോമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി ഉറിയടിക്ക് ശേഷം കൊട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. 


.

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ വീഥികളെ അമ്പാടിയാക്കി മാറ്റി 
പൂഞ്ഞാർ മേഖലയിൽ 25 കേന്ദ്രങ്ങളിൽ ആഘോഷം നടന്നു 


മേലമ്പാറ ശ്രീധർമ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശോഭായാത്ര, കൈപ്പള്ളിക്കാവ്, അമ്പാറ നിരപ്പ്, കൊണ്ടൂർ കാവ് എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട ശോഭായാത്രകളുമായി പനയ്പ്പാലത്ത് സംഗമിച്ച് കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു

 .ഉറിയടി, ഗോപികാ നൃത്തം എന്നിവയും നടത്തി.
തലപ്പുലം ഇഞ്ചോലിക്കാ വിൽ നിന്നും ആരംഭിച്ച ശോഭായാത്ര പ്ലാശനാൽ വഴി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ സമാപിച്ചു 
 തിടനാട് 8 കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ ശ്രീ മഹാ ക്ഷേത്രത്തിൽ സമാപിച്ചു.


ചേന്നാട് ശ്രീരാമാ ബാലഗോകുലത്തിന്റെ ആഘോഷം ഇലഞ്ഞിത്താനം ദേവീക്ഷേത്രത്തിലും, കുന്നോന്നി, മൂന്നിലവ് എന്നിവിടങ്ങളിൽ ശോഭയാത്രകൾ നടന്നു.ഇടമറുക് ടൗണിൽ നിന്നും ആരംഭിച്ച ശോഭായാത്ര മേലുകാവ് കുളത്തിക്കണ്ടം ക്ഷേത്രത്തിൽ സമാപിച്ചു . 

ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.എൻ സുരേന്ദ്രൻ പനയക്കപ്പാലത്തും ജില്ലാ സ്വാഗത സംഘം അധ്യക്ഷൻ ആർ.നന്ദകുമാർ പുഞ്ഞാറിലും താലൂക്ക് ഉപാധ്യക്ഷൻ കെ.രാജൻ ചേന്നാടും പരിപാടികൾക്ക് നേതൃത്വം വഹിച്ചു





Post a Comment

0 Comments