Latest News
Loading...

റെയ്ഡ് പി.സി ജോര്‍ജ്ജ് പറഞ്ഞ തെളിവുകൾ കണ്ടെത്താനെന്ന് ഷോണ്‍ ജോര്‍ജ്ജ്

ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത് മറ്റ് ഉദ്ദേശങ്ങളോടെയെന്ന് ഷോണ്‍ ജോര്‍ജ്ജ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ്ജ് ഇഡിയ്ക്ക് മുന്നില്‍ തെളിവ് നല്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അവ കണ്ടെത്താനാണ് ഈ റെയ്ഡിലൂടെ ശ്രമിച്ചതെന്നും റെയ്ഡ് നടപടികള്‍ക്ക് ശേഷം ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. 


.റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചകള്‍ താന്‍ കണ്ടിരുന്നു. ആ വിഷയത്തില്‍ എഫ്‌ഐആര്‍ എടുത്തതയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് ഷോണ്‍ പറഞ്ഞു. കുട്ടികള്‍ പഠിക്കാനായി ഉപയോഗിച്ചിരുന്ന 2 ഫോണുകള്‍, വര്‍ഷങ്ങളായി കേടായ കിടന്ന ഒരു ടാബ്, വണ്ടിയില്‍ പാട്ട് കേള്‍ക്കാനായി ഉപയോഗിച്ചിരുന്ന പെന്‍ഡ്രൈവ്, 2 ചിപ്പ് എന്നിവയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. അവര്‍ക്ക് ഡോക്യുമെന്റ്‌സ് ആണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെയൊരു ഡോക്യുമെന്റും ഇല്ലെന്നും ഷോണ്‍ പറഞ്ഞു. 

.ഈ റെയ്ഡിന്റെ ഉദ്ദേശം വ്യക്തമാണ്. പിസി ജോര്‍ജ്ജിനെതിരെയാണ് നീക്കങ്ങള്‍ നടക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്കു മുന്നില്‍ ഹാജരാക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. അവ ഇതുവരെ ഇഡി ആവശ്യപ്പെട്ടിട്ടില്ല. ആ തെളിവുകള്‍ തപ്പിയാണ് ഇവര്‍ വന്നത്. ദിലീപുമായി തനിക്ക് നല്ല ബന്ധമുണ്ട്. ജഗതിയുട അപകടത്തിന് മുന്‍പ് മുതല്‍ ആ ബന്ധമുണ്ട്. ജഗതി ശ്രീകുമാറിനോട് ഏറെ അടുപ്പമുള്ള ആളാണ് ദിലീപ്. ജഗതി ശ്രീകുമാറിന് ഉണ്ടായ അപകടത്തിന് ശേഷം കൂടെക്കൂടെ വിവരങ്ങള്‍ തിരക്കിയിരുന്നു. എന്നാല്‍ അ്‌നൂപുമായി ബന്ധമില്ല. ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് വിവിധ ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. പിസി ജോര്‍ജ്ജിനും അത് ബോധ്യപ്പെട്ടതിനാലാണ് പിസിയും രംഗത്ത് വന്നത്. 

.വാട്‌സ്ആപ് ചാറ്റുമായി ബന്ധപ്പെട്ട് പലതും ഓര്‍മയില്ല. ദിലീപിനെതിരെ വന്നതൊക്കെ അനൂപിനും അഡ്വക്കേറ്റ്‌സിനും അയച്ചിട്ടുണ്ട്. താനൊരു ചാറ്റും ക്രിയേറ്റ് ചെയ്തിട്ടില്ല. ഫോണില്‍പോലും അനൂപുമായി ബന്ധപ്പെടുന്നത് അറസ്റ്റിന് ശേഷമാണ്. അന്നത്തെ വാട്‌സ്ആപ് ചാറ്റുകള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്നും ഈ പറയപ്പെടുന്ന ചാറ്റുകളും കണ്ടിട്ടുണ്ടാകാമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

ഷോൺ വീഡിയോ. : https://fb.watch/f71qrfpR6f/




Post a Comment

0 Comments