Latest News
Loading...

ഫോട്ടോഗ്രാഫി മത്സരം

 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാഫി മത്സരം നടത്തി. "ഓണത്തെ കാത്തിരിക്കുന്ന പൂക്കൾ " എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ 150 ഓളം കുട്ടികൾ പങ്കെടുത്തു. കോവിഡ് മഹാമാരിയിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ അഭ്രപാളികളിൽ പകർത്താൻ കുട്ടികൾ കാട്ടിയ വീറുംവാശിയും മത്സരങ്ങളുടെ മാറ്റു കൂട്ടി.നിശ്ചിത സമയത്തിനുള്ളിൽ നടത്തപ്പെട്ട മത്സരത്തിൽ ലൈവായി എടുത്ത ഫോട്ടോ , എഡിറ്റിംഗോ മറ്റ് സാങ്കേതികവിദ്യകളോ ഉപയോഗിക്കാതെ എത്തിച്ച ചിത്രങ്ങൾക്കായിരുന്നു സമ്മാനം. 

ജീവൻ തുടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾകുട്ടികൾക്ക് അത്ഭുതവും ആകാംക്ഷയും നിറഞ്ഞു. ഓണത്തെമാടി വിളിക്കുന്ന പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന പൂവും പൂമ്പാറ്റയും പൂത്തുമ്പിയുമൊക്കെ കുട്ടികളുടെ ക്യാമറ കണ്ണിൽ പതിഞ്ഞു. സ്കൂൾ മാനേജർ ഫാ.മാത്യു പാറത്തൊട്ടി ഉദ്ഘാടനം നിർഹിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ് , പിറ്റിഎ.പ്രസിഡന്റ് സജി കദളിക്കാട്ടിൽ , അധ്യാപക പ്രതിനിധികളായ ജോസുകുട്ടി ജേക്കബ് , ആശ ആന്റണി, അഞ്ജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.





Post a Comment

0 Comments