Latest News
Loading...

കായിക താരങ്ങൾക്കും കോച്ചിനും സ്വീകരണം നൽകി

പതിനേഴാമത് ഓൾ കേരള ഇന്റർ  ഡിസ്ട്രിക്ട് ക്ലബ്ബ് അത്‌ലറ്റിക് മീറ്റിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ കായിക താരങ്ങൾക്കും കോച്ച് ക്യാപ്റ്റൻമാരായ അജിമോൻ കെ എസിനും ഡോ. തങ്കച്ചൻ മാത്യു സാറിനും സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്കൂൾ ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട വിജയാഘോഷയാത്ര മുനിസിപ്പൽ കോംപ്ലക്സിനു സമീപം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ ആന്റോ ജോസഫ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കായിക പ്രതിഭകൾക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു.


അഭിഷേക് പി ജയൻ ( ഹെക്സാത്ത ലോൺ ഫസ്റ്റ് , ലോങ്ങ് ജമ്പ് സിൽവർ , മെഡ് ലേ റിലേ ഗോൾഡ്) ഫെമിക്സ് റിജേഷ് ( ഹെക്സാത്തലോൺ സിൽവർ , ലോംഗ് ജമ്പ് ബ്രോൺസ് മെഡ്‌ലേ റിലേ ഗോൾഡ് മെഡൽ) റോഷിൻ റോമിയോ ( 300 മീറ്റർ ബ്രോൺസ് മെഡൽ, മെഡ്‌ലേ റിലേ ഗോൾഡ് മെഡൽ, ) എസ്. ഹരിറാം ( 800 മീറ്റർ ബ്രോൺസ് മെഡൽ, മെഡ്‌ലേ റിലേ ഗോൾഡ് മെഡൽ ) ജൂവൽ തോമസ് ( ഹൈജംപ് ബ്രോൺസ് മെഡൽ ) മുഹമ്മദ് സ്വാലിഹ് ( 800 മീറ്റർ ഗോൾഡ് മെഡൽ,
 മെഡ്‌ലേ റിലേ ബ്രോൺസ് മെഡൽ) ജോയൽ പോൾ (മെഡ് ലേ റിലേ ബ്രോൺസ് മെഡൽ) ജോയൽ ബെന്നി (മെഡ് ലേ റിലേ ബ്രോൺസ് മെഡൽ) സബർ ഷഹാൻ (മെഡ് ലേ റിലേ ബ്രോൺസ്) എബിൻ ബോണി(1500 മീറ്റർ സിൽവർ)

പാലായിൽ നടന്ന ആഹ്ലാദ പ്രകടനം വീഡിയോ: https://fb.watch/f30ourDOEI/

  തുടർന്ന് വിജയാഘോഷ റാലി റിവർ വ്യൂ റോഡിലൂടെ കൊട്ടാരമറ്റം ജംഗ്ഷനിലെത്തി തിരിച്ച് സ്കൂളിൽ എത്തിയപ്പോൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു. കുട്ടികൾക്ക് പരിശീലനം നൽകിയ ക്യാപ്റ്റൻമാരായ അജിമോൻ കെ. എസിനെയും ഡോ.തങ്കച്ചൻ മാത്യു സാറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. കായികപ്രതിഭകളെ കുട്ടികൾ ഹർഷാരവത്തോടെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു.





Post a Comment

0 Comments