Latest News
Loading...

വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതി അറസ്റ്റില്‍

വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കടനാട് പൊടിയില്‍ വീട്ടില്‍ തോമസ് മകന്‍ ജിഷ്ണു തോമസ് (31) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാളുടെ സുഹൃത്ത് കൂടിയായ വീട്ടമ്മയെ ആണ് ഇയാള്‍ ഉപദ്രവിച്ചത്. യുവതി ഇയാള്‍ക്ക് പണം കടം കൊടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം പണം തിരികെ ചോദിക്കുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം  ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന്  ഇയാള്‍ വീട്ടമ്മയെ ആക്രമിക്കുകയുമായിരുന്നു. 

സ്വകാര്യ ബസ് ജീവനക്കാരനായ ഇയാള്‍ ബസ്സിലെ ഡ്രൈവറെ തല്ലിയ കേസ് പാലാ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 


പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി.ടോംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോഷി മാത്യു , അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

.




Post a Comment

0 Comments