Latest News
Loading...

പാലാ വഴി തിരുവനന്തപുരം - ഗുരുവായൂർ സൂപ്പർഫാസ്റ്റ്

പാലാ: പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർക്ക് തിരുവനന്തപുരത്തു നിന്നും പാലാ വഴി പുതിയ സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിക്കുന്നു. ക്ഷേത്ര നട തുറക്കും മുൻപേ വെളുപ്പിന് ഗുരുവായൂർ എത്തും വിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.


.തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 6.30ന് ആരംഭിച്ച് പുനലൂർ, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി വഴി 11.40 ന് പാലായിലും തൊടുപുഴ, തൃശൂർ വഴി 3.30ന് ഗുരുവായൂരിലും എത്തും.

.തിരികെ 12.50 ന് ഗുരുവായൂർ നിന്നും പുറപ്പെട്ട് വൈകുന്നേരം 5.10 ന് പാലായിൽ എത്തും.കാത്തിരപ്പള്ളി, പത്തനംതിട്ട വഴി 10.15ന് തിരുവനന്തപുരത്ത് എത്തും. പൂർണ്ണമായും റിസർവേഷൻ സൗകര്യത്തോടെയാവും യാത്രാ സൗകര്യം ലഭ്യമാകുക. റിസർവേഷൻ ആരംഭിച്ചു.


.രാത്രി 11.4Oന് പാലായിൽ നിന്നും തൊട്ടുപുഴ, മൂവാറ്റുപുഴ, തൃശൂർ ഭാഗത്തേക്ക് ഇതോടെ യാത്രാ സൗകര്യം ലഭ്യമാകും.വൈകുന്നേരം പത്തനംതിട്ട, പുനലൂർ, തിരുവനന്തപുരം ഭാഗത്തേക്കും യാത്ര സൗകര്യമാകും. ഗുരുവായൂർ ദേവസ്വം കമ്മീഷണറും ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ ൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്.


.ആഗസ്റ്റ് 27 ശനി മുതൽ സർവ്വീസ് ഉണ്ടാകും. തീർത്ഥാടകരുടെ നിരന്തര ആവശ്യം പരിഗണിച്ച് സർവ്വീസ് ആരംഭിച്ച അധി കൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. സ്വകാര്യ വാഹന ഉപയോഗം പരമാവധി കുറച്ച് സുരക്ഷിത യാത്ര ഒരുക്കുവാൻ ലക്ഷ്യമിട്ടാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.




Post a Comment

0 Comments