Latest News
Loading...

വിദ്യാർത്ഥികൾക്കുള്ള പുരസ്കാര സമർപ്പണം

ഈരാറ്റുപേട്ട : കഴിഞ്ഞ 40 വർഷത്തിലേറെയായി എം.എസ്.എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നടത്തി വരുന്ന മത - ഭൗതിക വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാര സമർപ്പണം പ്രൗഡഗംഭീരമായി മഹാനായ സീതി സാഹിബിന്റെ പേരിൽ നടത്തി. ഈരാറ്റുപേട്ട PTMS ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

.SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് സമർപ്പണം അഡ്വ. ഫാത്തിമ തഹ്ലിയ നിർവ്വഹിച്ചു. ഖുർആൻ മനപ്പാടമാക്കിയ വിദ്യാർത്ഥികൾക്കും, മദ്രസ്സ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യർഥികൾക്കുമുള്ള പുരസ്കാരം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. 

.രണ്ടര പതിറ്റാണ്ടു കാലം MES നെടുങ്കണ്ടം കോളേജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ച പ്രൊഫ. AMA റഷീദ് സാറിനു 'CH മുഹമ്മദ് കോയ മെമ്മോറിയൽ വിദ്യാഭ്യാസ സേവന പുരസ്കാരം' നൽകി ആദരിച്ചു. പഠന രംഗത്തെ തുടർച്ചയായുള്ള മികവിനുള്ള രിഫാഇ മെമ്മോറിയൽ എക്സലൻസ് അവാർഡിന് ഫാത്തിമ സിയാദ് അർഹയായി.  


.msf മുനിസിപ്പൽ പ്രസിഡന്റ് അൽതാഫ് നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ msf മുനിസിപ്പൽ ജനറൽ സെക്രട്ടറി അർസൽ കണ്ടത്തിൽ സ്വാഗതവും പറഞ്ഞ ചടങ്ങിൽ ബഹു.നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഹരിത മുൻ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഫയാസ് കൊല്ലംപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. ,

.എം എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ അൽത്താഫ് സുബൈർ ,ബിലാൽ റഷീദ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ മാഹിൻ, മുസ്ലിം ലീഗ്‌ ജില്ലാ വൈസ് പ്രസിഡന്റ് വി എം സിറാജ്, മുസ്ലീം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ മുഹമ്മദ് ഹാഷിം ,എം ഇ എസ് കോളേജ് പ്രിൻസിപ്പൽ എ .എം.എ റഷിദ് എന്നിവർ വിദ്യാർത്ഥികളോട് സംസാരിച്ചു. പ്രോഗ്രാമിൽ വി പി മജീദ്, ഷഹുബാനത്ത് ടീച്ചർ , സിറാജ്കണ്ടത്തിൽ, അസീസ് പത്താഴപടി, അബ്സാർ മുരിക്കോലിൽ
നാസ്സർ വെള്ളൂപറമ്പിൽ, അമീൻ പിട്ടയിൽ ,യഹിയ സലീം , പി.എം അബ്ദുൽ ഖാദർ , സുനിൽകുമാർ ,റിയാസ് പ്ലാമൂട്ടിൽ, സുനിത ഇസ്മായീൽ ,ഫാസില അബ്സാർ ,ഷഫ്ന അമീൻ, അസ്ലം കെ.എം ,റസീം ഇർഷാദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹരിത സംസ്ഥാന കമ്മിറ്റിയുടെ Smile പ്രോജക്ട് ഹരിത ജില്ലാ കൺവീനർ അഡ്വ സുമിയ ഖാദർ അവതരിപ്പിച്ചു.msf മുനിസിപ്പൽ സെക്രട്ടറി ആഷിക്ക് അസീസ് നന്ദിയും പറഞ്ഞു





Post a Comment

0 Comments