Latest News
Loading...

മാർ ജേക്കബ് മുരിക്കന്റെ സന്ദേശം

താപസ ജീവിതത്തിനായി സഹായ മെത്രാൻ സ്ഥാനമൊഴിഞ്ഞ മാർ ജേക്കബ് മുരിക്കന്റെ വിശ്വാസികൾക്കായുള്ള കത്ത് നാളെ പാലാ രൂപതയിലെ ദേവാലയങ്ങളിൽ വായിക്കും. ആശ്രമ ജീവിതത്തിനായി ഒരുങ്ങിയതും അതിനുള്ള തയ്യാറെടുപ്പുകളും എല്ലാം കത്തിൽ വിവരിക്കുന്നുണ്ട്. സന്ദേശം ഇതോടൊപ്പം: 

ഈശോമിശിഹായിൽ ഏറ്റവും പ്രിയബഹുമാനപ്പെട്ട വൈദികരെ, സന്യ സ്തരെ, വാത്സല്യമുള്ള ദൈവമക്കളെ,
2012 ആഗസ്റ്റ് 24-ാം തീയതിയാണ് പാലാ രൂപതയുടെ സഹായ മെത്രാനായി സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനപ്രകാരം സഭാ തലവനായ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ എന്നെ നിയമിച്ചത്. അന്നു മുതൽ വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടി ഈ ശുശ്രൂഷ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും ചേർന്ന് ഞാൻ നിർവ്വഹിച്ചു വരികയായിരുന്നല്ലോ. 


.2017-ൽ എനിക്കു ലഭിച്ച ഒരു ആത്മീയ ഉൾവിളിയിൽ ഏകാന്ത താപസ പരിഹാരജീവിതത്തിനായി - ദൈവം എന്നെ ഒരുക്കുന്നതായി അനുഭവപ്പെട്ടു. ഈ അനുഭവം ഉടനെ തന്നെ അഭിവന്ദ്യ കർദ്ദിനാൾ തിരുമേനിയേയും നമ്മുടെ പിതാവിനെയും ഞാൻ അറിയിച്ചു. വിളിയുടെ വാസ്തവികത വെളിപ്പെട്ടു കിട്ടാൻ പ്രാർത്ഥ നയോടെ കാത്തിരിക്കാൻ രണ്ടുപേരും എന്നോട് നിർദ്ദേശിച്ചു. തുടർന്ന് വർഷങ്ങൾ പിന്നിടുമ്പോഴും എന്നിൽ ആ വിളി കൂടുതൽ ദൃഢ മായിത്തീരുന്നതായും ദൈവം എന്നെ പ്രസ്തുത ജീവിതത്തിനായി നിയോഗിക്കുന്നതായും എനിക്ക് ശക്തിയായി അനുഭവപ്പെട്ടുകൊണ്ടിരു ന്നു. ഈ സ്ഥിതിയിൽ തുടർന്ന് മുന്നോട്ടുപോകുവാൻ സാധ്യമല്ലാത്ത വിധം മാനസികാവസ്ഥയിൽ ഞാൻ എത്തിച്ചേരുന്ന സ്ഥിതിവിശേഷം ഉണ്ടായി. മാത്രമല്ല ഇക്കാരണത്താൽ എന്റെ ഉള്ളിൽ തന്നെ മാനസികപിരി മുറുക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ മാന സികമായ ആരോഗ്യകാരണങ്ങളാൽ പാലാ രൂപതയുടെ സഹായ മെത്രാൻ സ്ഥാനത്തുനിന്നും എന്നെ വിടുതൽ ചെയ്യണമെന്ന് അപേക്ഷി ച്ചുകൊണ്ടുള്ള കത്ത് സീറോ മലബാർ സഭയുടെ തലവനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് സമർപ്പിക്കുകയുണ്ടായി. ഇതേ സമയം തന്നെ പരിശുദ്ധ പിതാവിനും എല്ലാ വിവരങ്ങളും വിശദമായി വിവരിച്ചുകൊണ്ടുള്ള കത്ത് ഞാൻ അയയ്ക്കുകയുണ്ടായി.

.ദീർഘനാളത്തെ പ്രാർത്ഥനാനിർഭരവും ശക്തവുമായ ഉൾവിളിയുടെ ഫലമായുള്ള ഈ തീരുമാനം ദൈവനിശ്ചയമായി സ്വീകരിച്ച് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നമ്മുടെ പിതാവുമായി ആലോചിച്ച് പ്രസ്തുത ഏകാന്തതാപസ ജീവിതത്തിന് ആഗസ്റ്റ് മാസം നടക്കുന്ന സഭാ സിനഡിൽ പറഞ്ഞ് അനുമതി നൽകാമെന്നും അറിയിക്കു കയുണ്ടായി. എകാന്തതാപസ ജീവിതത്തിനായി എനിക്ക് വെളിപ്പെട്ടു കിട്ടിയപ്രകാരം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ നല്ലതണ്ണിയിൽ പൗരസ്ത്യ ആത്മീയ ദൈവശാസ്ത്രദർശനങ്ങളാൽ ബഹു. ഡോ. സേവ്യർ കൂടപ്പുഴ അച്ചൻ സ്ഥാപിച്ച മാർതോമാശ്ലീഹാ ദയറായോട നുബന്ധിച്ചുള്ള വാസസ്ഥലം സ്വീകരിക്കുവാനും എനിക്ക് അനുമതി നൽകി. അതിൻപ്രകാരം എന്റെ താമസം പ്രസ്തുത ആശ്രമാന്തരീക്ഷത്തി ലായിരിക്കും തുടർന്ന് ഉണ്ടാകുന്നതെന്നും അറിയിക്കട്ടെ.


.കഴിഞ്ഞ ഏതാണ്ട് മൂന്നു പതിറ്റാണ്ടുകളായി പാലാ രൂപതയിൽ വ്യത്യസ്തങ്ങളായ ശുശ്രൂഷകൾ പൂർണ്ണ സന്തോഷത്തോടും സംതൃപ്തി യോടും കൂടി നിർവ്വഹിക്കുവാൻ നല്ലവനായ ദൈവം എളിയവനായ എന്നെ കടാക്ഷിച്ചു. എന്നെ മെത്രാൻ ശുശ്രൂഷയ്ക്കായി അനുമതി നൽകി നിയോഗിച്ച പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പായേയും എന്റെ ശുശ്രൂഷയുടെ നാളുകളിൽ ആത്മീയവെളിച്ചം പകർന്നു തന്ന പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പായേയും എന്റെ ശുശ്രൂഷാ കാലയളവിൽ വലിയ വാത്സ്യലത്തോടെ കൈപിടിച്ചു നടത്തിയ സഭാതലവനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനേയും നന്ദിയോടെ ഞാൻ സ്മരിക്കു ന്നു. എന്നെ പാലാ രൂപതാ മൈനർ സെമിനാരിയിൽ ചേർത്ത് എനിക്ക് പൗരോഹിത്യപട്ടം നൽകി അനുഗ്രഹിച്ച അഭിവന്ദ്യ മാർ ജോസഫ് പള്ളി ക്കാപറമ്പിൽ പിതാവ് നാളിതുവരെ എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും പരിഗണനയും മാതൃകയും ഏറ്റവും മഹത്തരവും മറക്കാനാ വാത്തതുമാണ്. എന്റെ ഗുരുനാഥൻ കൂടിയായ നമ്മുടെ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കേവലം നിസ്സാരനായ എന്നെ തന്റെ സഹായ മെത്രാനായി തിരഞ്ഞെടുത്ത് ശുശ്രൂഷയിൽ അദ്ദേഹത്തോടോപ്പം പങ്കാളിയാക്കി. പത്ത് വർഷത്തെ മെത്രാൻ ശുശ്രൂഷ എനിക്ക് വലിയ അനുഗ്രഹദായകമായിരുന്നു. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എന്നോട് പ്രകടമാക്കിയ സ്നേഹവും പരിഗണനയും കരുതലും സഹായങ്ങളും ജീവിതകാലം മുഴുവൻ നന്ദിയോടെ മാത്രമെ എനിക്ക് സ്മരിക്കാനാവൂ.


.പാലാ രൂപതയിലെ ശ്രേഷ്ഠമായ വൈദികസമൂഹം എന്നെ ആത്മീ യമായും സഭാത്മകമായും വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരാ ണ്. ബഹു. വൈദികരുടെ സ്നേഹവും പരിഗണനയും ബഹുമാനവും വാത്സല്യവും എനിക്ക് സമൃദ്ധമായി ലഭിച്ചു. നമ്മുടെ രൂപതയിലെ വൈദി കസമൂഹത്തോടുള്ള എന്റെ കടപ്പാട് നിസ്സീമമാണ്. ബഹു. സന്യസ്തരും എന്നോട് വലിയ കരുതലും സ്നേഹവും പ്രകടമാക്കുകയും എന്റെ വളർച്ചയിൽ എന്നെ സഹായിക്കുകയും ചെയ്തവരാണ്. അഭിവന്ദ്യ പിതാ ക്കന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രാർത്ഥനയുടെ ശക്തി എന്റെ ശുശ്രൂഷയിൽ ഞാൻ വ്യക്തമായും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

അഭിവന്ദ്യ പിതാക്കന്മാരോടും വികാരി ജനറാൾ അച്ചന്മാർ, രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികർ എന്നിവരോടൊപ്പമുള്ള ജീവിതം എനിക്ക്നല്ല ആത്മീയാനുഭവം ആയിരുന്നു. നല്ല കുടുംബാന്തരീക്ഷത്തിലും കൂട്ടാ യിലുമുള്ള രൂപതാകേന്ദ്രത്തിലെ ജീവിതം സ്നേഹാദരങ്ങളോടെ ഞാൻ സ്മരിക്കുന്നു.
പാലാ രൂപതയിലെ ദൈവജനം എന്നോട് പ്രകടമാക്കിയ സ്നേഹം വർണ്ണിക്കാനാവാത്ത വിധം ഹൃദയസ്പർശിയായിരുന്നു. പ്രായം ചെന്ന കാരണവന്മാർ മുതൽ കൊച്ചുകുട്ടികൾ വരെ വലുപ്പചെറുപ്പം ഇല്ലാതെ എല്ലാവരും എന്നെ ഹൃദയത്തിൽ സ്നേഹിച്ചു. ഇനിയുള്ള നാളുകളിൽ രൂപതയ്ക്കും ദൈവജനത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നമ്മുടെ ആത്മീയബന്ധം തുടരാനാവുമെന്ന് പ്രത്യാശിച്ചുകൊണ്ട് വേർപാടിന്റെ വേദന നമുക്ക് ലഘൂകരിക്കാം. കാഴ്ചയിൽ ഇനി ഞാൻ നിങ്ങളുടെ മുൻപിൽ ഇല്ലെങ്കിലും ഹൃദയത്തിൽ എന്നും ഞാൻ നിങ്ങളോട് കൂടിയു ണ്ടായിരിക്കും. നമുക്ക് പരസ്പരം പ്രാർത്ഥിച്ചും പരിഹാരം ചെയ്തും സഭ യേയും നമ്മുടെ കുടുംബങ്ങളേയും പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങ ളേയും ശക്തിപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യാം.

ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നന്ദിപറഞ്ഞുകൊണ്ടും എന്റെ തുടർന്നുള്ള ജീവിതത്തിലും നിങ്ങളുടെ പ്രാർത്ഥന അപേക്ഷിച്ചുകൊണ്ടും നിർത്തുന്നു.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,
Post a Comment

0 Comments