Latest News
Loading...

ലോൺ, ലൈസെൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു

 പരമാവധി സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യവുമായി ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്തഭിമുഖ്യത്തിൽ ആഗസ്ത് 23 ചൊവ്വാഴ്ച 11 മണിക്ക് പഞ്ചായത്ത് തല ലോൺ, ലൈസെൻസ്, സബ്‌സിഡി മേള സംഘടിപ്പിക്കപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. വ്യവസായ വകുപ്പ് ഓഫീസർ രജനി വിഷയവതരണം നടത്തി.  


ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ പി എം മാത്യു ആശംസകൾ അറിയിച്ചു സംസാരിക്കുകയും പുതിയ സംരംഭകർക്കുള്ള ചെക്ക് വിതരണം നടത്തുകയും ചെയ്തു.കുടുംബശ്രീ യിൽ നിന്നും ശ്രീമതി ദീപ ജൈമോൻ ന് തയ്യൽ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള 50,000 രൂപയുടെ ചെക്ക്, കാനറാ ബാങ്ക് മുഖന്തരം സിഗനേച്ചർ ട്രാവെൽസ് എന്ന സംരഭതിന് മുദ്ര ലോൺ പ്രകാരം അനുവദിച്ച 5 ലക്ഷം രൂപയുടെ ചെക്ക് എന്നിവയാണ് വിതരണം ചെയ്തത്.ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത് മെമ്പർമാർ, സെക്രട്ടറി സുനിൽ എസ്, കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ, എസ് സി പ്രൊമോട്ടർ,വ്യവസായ വകുപ്പ് ഇന്റേണ് ജിഷ്ണു ശിവൻ എന്നിവർ സംസാരിച്ചു.



 


സ്റ്റേറ്റ് ബാങ്ക് പാലാ മാനേജർ അജയ് കുമാർ , കാനറാ ബാങ്ക് മാനേജർ വിഷ്ണു എസ്,ഗ്രാമീണ ബാങ്ക് മാനേജർ ശരത് കെ എസ്,സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ജോബി ടി തോമസ്,പഞ്ചായത്ത് ലൈസൻസ് ചുമതലയുള്ള സ്റ്റാഫ്‌ നിതിൻ ജോസ്, എസ് സി പ്രൊമോട്ടർ രമ്യ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്കീംകളെ പറ്റി അവബോധം ജനങൾക്ക് നൽകി. നാളിതുവരെ ഉഴവൂർ പഞ്ചായത്തിൽ 24 പേർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ സഹായം നൽകുവാൻ സാധിച്ചു എന്നും വ്യവസായ ഓഫീസർ അഭിപ്രായപെട്ടു.

യോഗത്തിൽ ഉദ്യം രെജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് രെജിസ്ട്രേഷൻ എന്നിവ എടുക്കുന്നതിനു ഉള്ള സൗകര്യവും ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ എല്ലാവർക്കും സാധിക്കണം എന്നും പഞ്ചായത് ജനങ്ങളോടൊപ്പം ഉണ്ട് എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.ചെറുകിട സംരംബങ്ങൾക്കുള്ള ലോൺ സാധ്യതകളെ പറ്റി സ്റ്റേറ്റ് ബാങ്ക് മാനേജർ പാലാ ബ്രാഞ്ച് അജയ് കുമാർ ക്ലാസ്സ്‌ നയിച്ചു. പൊതുജനങ്ങളുടെ സംശയദുരീകരണത്തിന് ശേഷം യോഗം അവസാനിച്ചു.




Post a Comment

0 Comments