Latest News
Loading...

സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി

മരങ്ങാട്ടുപിള്ളി : ലേബർ ഇന്ത്യ സ്കൂളിന്റെ ആഭിമുഖ്യത്തിൽ  സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ദേശീയ പതാക ഉയർത്തി. എല്ലാവീടുകളിലും കുട്ടികൾ ദേശീയപതാക ഉയർത്തണം എന്നും, കൂടാതെ ഓരോ സ്വാതന്ത്രദിനത്തിലും ഓരോ ഫലവൃക്ഷ തൈ എങ്കിലും നട്ടുപരിപാലിക്കേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു. 


ചരിത്ര ഗവേഷകനും, കവിയും, എഴുത്തുകാരനുമായ എസ്. പി.നമ്പൂതിരി സ്വാതന്ത്രദിന സന്ദേശം നൽകി .സ്വാതന്ത്രദിന സന്ദേശറാലിയുടെ സമാപനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുജ കെ ജോർജ് എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു. ലേബർ ഇന്ത്യ സ്കൂൾ എൻ.സി.സി. വിഭാഗം കുട്ടികളുടെ ഫ്ലാഗ് വന്ദനവും നടന്നു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഫാൻസിഡ്രസ്, ദേശഭക്തിഗാനം, പോസ്റ്റർ രചന മത്സരം തുടങ്ങിയവ അരങ്ങേറി. 





Post a Comment

0 Comments