Latest News
Loading...

കൊഴുവനാലിൽ കർഷക ദിനം ആചരിച്ചു.

കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ കർഷക ദിനാഘോഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് മികച്ചകർഷകരെ ആദരിക്കുന്നതിനായി ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിമ്മി ട്വിങ്കിൾരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി രാജേഷ് അധ്യക്ഷത വഹിച്ചു.

 

തിരഞ്ഞെടുക്കപ്പെട്ട 8 കർഷകരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ രാജേഷ് കൃഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ 60 കേന്ദ്രങ്ങളിൽ പുതിയതായി കൃഷി ആരംഭിച്ചു. ആഘോഷപരിപാടികൾക്ക് മുന്നോടിയായി വിദ്യാർഥികൾക്കും കർഷകർക്കും ഉള്ള ക്വിസ് മത്സരങ്ങൾ , നാളികേരം പൊതിക്കൽ ചിരവൽ മത്സരങ്ങൾ , കൃഷി ദർശൻ വിളംബര ജാഥ, കാർഷിക സെമിനാർ എന്നിവയും നടത്തി. കർഷകർക്കുള്ള വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് എസ്.ബി.ഐ ശാഖാ മാനേജർ വിനോദ് ജോസഫ് ക്ലാസ് നയിച്ചു.


 ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ വിനോദ്, മെമ്പർമാരായ മഞ്ചു ദിലീപ്, ഗോപി. കെ.ആർ, പി.സി.ജോസഫ് ലീലാമ്മ ബിജു, കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ .തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്, കാർഷിക വികസന സമിതിയംഗങ്ങളായ ടി.സി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ പ്രവീൺ കെ സ്വാഗതവും വികസന സമിതിയംഗം ഹരിഹരൻ കെ.ആർ കൃതജ്ഞതയും അർപ്പിച്ചു.

Post a Comment

0 Comments